Sana

Total 851 Posts

സ്വകാര്യ ബസ്​ ജീവനക്കാർക്ക് യൂ​ണിഫോ​മി​നൊ​പ്പം​ നെയിം ബോർഡ് കർശനമാക്കുന്നു; മോട്ടോർ വാഹന വകുപ്പ് ബസുകളിൽ പരിശോധന നടത്തും

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ യൂ​നി​ഫോ​മി​നൊ​പ്പം പേ​ര്​ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന നെ​യിം ബോ​ർ​ഡ്​​​ കർശനമാക്കു​ന്നു.ഡ്രൈ​വ​ർ​മാ​രും ക​ണ്ട​ക്ട​ർ​മാ​രും നി​ർ​ദേ​ശി​ച്ച മാ​ന​ദ​ണ്ഡ​പ്ര​കാ​രം യൂ​നി​ഫോം ധ​രി​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക്കും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ബ​സു​ക​ളും പ​രി​ശോ​ധ​ന പ​രി​ധി​യി​ലു​ണ്ട്. കാ​ക്കി ഷ​ർട്ടി​ൽ ഇ​ട​ത്​ പോ​ക്ക​റ്റി​ന്റെ മു​ക​ളി​ൽ നെ​യിം ബോ​ർ​ഡു​ക​ൾ കു​ത്ത​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. പേ​ര്, ബാ​ഡ്ജ് ന​മ്പ​ർ എ​ന്നി​വ

കൊയിലാണ്ടി ബാറില്‍ മദ്യപിച്ച് ബഹളം വച്ച് യുവാക്കള്‍; അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെ അക്രമണം, എ.എസ്.ഐക്ക് പരിക്ക്‌

കൊയിലാണ്ടി: പാർക്ക് റെസിഡൻസി ബാറിൽ മദ്യപിച്ച് ബഹളം വച്ചത് അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം. ഞായറാഴ്ച രാത്രി 8.30ഓടയൊണ് സംഭവം. ബാറിൽ പതിനഞ്ച് പേരോളം അടങ്ങുന്ന സംഘം മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്‌. എ.എസ്.ഐ അബ്ദുൾ റക്കീബ്, എസിപിഒ നിഖിൽ, സിപിഒ പ്രവീൺ എന്നിവർക്കാണ് പരിക്കേറ്റത്.

നവീകരിച്ചിട്ടും ശാപമോക്ഷം കിട്ടാതെ വടകര റെയിൽവേകുളം; വീണ്ടും കാടുമൂടി കുളം, നവീകരണം പൂർത്തിയായിട്ട് മൂന്ന് വർഷം മാത്രം

വടകര: നവീകരിച്ചിട്ടും ശാപമോക്ഷം കിട്ടാതെ ഉഴലുകയാണ് വടകര റെയിൽവേകുളം. കുളത്തിന് ചുറ്റും വീണ്ടും കാടുമൂടി. ഒരാൾക്ക് നോക്കിയാൽ കാണാത്തത്രയും ഉയരത്തിൽ കുളത്തിന് ചുറ്റും കാടുപിടിച്ചു. കാടു മൂടിയതു കാരണം ആരും കുളത്തിനടുത്തേക്ക് പോകാത്ത അവസ്ഥയായി. ചെളിയും കാടും മൂടിക്കിടന്ന കുളം 3 വർഷം മുൻപാണ് നവീകരിച്ചത്. കുളത്തിലെ ചെളി മുഴുവൻ നീക്കി വെള്ളം ശുദ്ധീകരിച്ച ശേഷം

പഴകിയ മത്സ്യം ആൾപെരുമാറ്റമില്ലാത്ത സ്ഥലത്ത് തള്ളി തിരിച്ച് പോകുന്നതിനിടെ പണികിട്ടി, ലോറിയുടെ ടയർ ചതുപ്പിൽ താണു; അയനിക്കാട് പഴകിയ മത്സ്യം തള്ളിയവരെ കയ്യോടെ പൊക്കി നാട്ടുകാർ

പയ്യോളി: അയനിക്കാട് പഴകിയ മത്സ്യം തള്ളിയവരെ കയ്യോടെ പിടികൂടി നാട്ടുകാർ. ഇന്ന് വൈകുന്നേരമാണ് സംഭവം. അയനിക്കാട് മഠത്തിൽ മുക്കിലെ ചതുപ്പിലാണ് പിക്കപ്പ് ലോറിയിൽ കൊണ്ടുവന്ന ദുർഗന്ധം വമിക്കുന്ന മത്സ്യങ്ങൾ നിക്ഷേപിച്ചത്. ജനവാസം അധികമില്ലാത്ത ഈ സ്ഥലത്ത് KL 65N 5570 എന്ന പിക്കപ്പ് ലോറിയിലെത്തിയ സംഘം മത്സ്യം ചതുപ്പിൽ തള്ളിയ ശേഷം തിരിച്ച് പോകുന്നതിനിടെ ലോറി

ഈ ഓണം മുണ്ടക്കൈയിലും ചൂരൽമലയിലും ദുരിതത്തെ അതിജീവിച്ചവരോടുള്ള അനുകമ്പ നിറഞ്ഞതാകണം; ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണം. സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഭൂതകാലത്തെ കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ സഹവർത്തിത്വത്തിന്റെയും അഭിവൃദ്ധിയുടെയും ഭാവികാലം കെട്ടിപ്പടുക്കാനുള്ള വറ്റാത്ത ഊർജ്ജമാണ് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ആഘോഷവേള മുണ്ടക്കൈയിലും ചൂരൽമലയിലും ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതാകണം. മുഖ്യമന്ത്രിയുടെ

വൈദ്യുതി ബില്ല്‌ ഇനി മലയാളത്തിലും ലഭിക്കും; മീറ്റർ റീഡിങ്‌ മെഷീനിൽ ബില്ല്‌ മലയാളത്തിലോ ഇംഗ്ലീഷിലോ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതിനനുസരിച്ച്‌ നൽകാനുള്ള സംവിധാനം ഒരുക്കി കെഎസ്‌ഇബി

തിരുവനന്തപുരം : വൈദ്യുതി ബില്ല്‌ മലയാളത്തിലും ലഭിക്കും. മീറ്റർ റീഡിങ്‌ മെഷീനിൽ തന്നെ ബില്ല്‌ മലയാളത്തിലോ ഇംഗ്ലീഷിലോ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതിനനുസരിച്ച്‌ നൽകാനുള്ള സംവിധാനം ഒരുക്കി കെഎസ്‌ഇബി. ഇംഗ്ലീഷിൽ നൽകുന്ന ബില്ലുകളിലെ വിവരങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായി ഉപഭോക്താക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി. വൈദ്യുതി ബില്ല് എല്ലാ ഉപഭോക്താക്കളുടെയും മൊബൈൽ ഫോണിലേക്ക് അയച്ച്‌ മെസേജ്‌ ആയും ഇ–

കാഞ്ഞങ്ങാട് ട്രയിൻ തട്ടി മൂന്ന് സ്ത്രീകൾ മരിച്ചു

കാഞ്ഞങ്ങാ‌ട്: കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനുസമീപം പാളം മുറിച്ച് കടക്കുന്നതിനിടെ മൂന്ന് സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാതി 7:15 നാണ് അപകടം നടന്നത്. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന്റെ വടക്കുഭാഗത്തുകൂടി പാളം മുറിച്ചു കടക്കുന്നതിനിടയിൽ ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുന്നു. മരിച്ചവർ കോട്ടയം സ്വദേശികളാണെന്ന് സൂചന. കാഞ്ഞങ്ങാട് കല്യാണത്തിനെത്തിയവരാണിവരെന്നാണ് വിവരം. മൂന്നുപേരുടെയും മൃതദേഹം ജില്ലാ

സീതാറാം യെച്ചൂരിക്ക് നാടിൻ്റെ അന്ത്യാഞ്ജലി; വടകരയിൽ നേതാക്കളുടെ വിവിധ രാഷ്ട്രീയ പാർട്ടി നേതൃത്വത്തിൽ മൗനജാഥ

വടകര: സിപിഐ എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നാടിൻ്റെ അന്ത്യാഞ്ജലി. വടകരയിൽ വിവിധ രാഷ്ട്രീയ പാർടി നേതാക്കളുടെ നേതൃത്വത്തിൽ മൗനജാഥ സംഘടിപ്പിച്ചു. അഞ്ച് വിളക്ക് ജങ്ഷനിൽ നിന്നും ആരംഭിച്ച ജാഥ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. മൗനജാഥയ്ക്ക് ശേഷം നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു

ഇന്ന് ഉത്രാടപാച്ചിൽ, തിരുവോണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി; തിരക്കിലമർന്ന് വടകര ന​ഗരം

വടകര: ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തിരുവോണത്തെ വരവേൽക്കാൻ മലയാളനാട് ഒരുങ്ങിക്കഴിഞ്ഞു. അവസാനഘട്ട ഒരുക്കത്തിലാണ് എല്ലാവരും. തിരുവോണദിവസം തന്നെയാണ് ആഘോഷത്തിൻ്റെ തിമിർപ്പു മുഴുവൻ. എങ്കിലും ഉത്രാട ദിവസം ആവേശം അല്പം കൂടതലാണ്. എത്ര ദിവസം ഉണ്ടായിരുന്നെന്ന് പറഞ്ഞാലും ഉത്രാട ദിനം മലയാളിക്ക് ഒരു പാച്ചിലാണ്. തിരുവോണത്തിന് പുത്തൻ വസ്ത്രങ്ങൾ വാങ്ങാൻ എത്തിയവരെകൊണ്ട് വടകരയിലെ ഭൂരിഭാ​ഗം

മലപ്പുറത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം; കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധന ഫലം പോസറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് നിപ മരണമെന്ന് സംശയം. മലപ്പുറം വണ്ടൂര്‍ നടുവത്ത് യുവാവ് മരിച്ചത് നിപ്പ ബാധിച്ചെന്നാണ് സംശയം. കോഴിക്കോട്ടെ പ്രാഥമിക പരിശോധന ഫലം പോസറ്റീവ് ആയതിനെ തുടര്‍ന്നാണ് നിപയെന്ന് സംശയം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പനി ബാധിച്ച് 23 വയസ്സുകാരനായ യുവാവ് മരണപ്പെട്ടത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ഡോക്ടര്‍മ്മാരുടെ

error: Content is protected !!