Sana

Total 1675 Posts

വളയം ചുഴലിയിലെ ചൈത്രത്തിൽ വി.പി ശ്രീധരൻ അന്തരിച്ചു

വളയം: ചുഴലിയിലെ ചൈത്രത്തിൽ വിപി ശ്രീധരൻ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ചുഴലി ഗവ: എൽപി സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു. കെഎസ്ടിഎ മുൻ സംസ്ഥാന എക്സികുട്ടീവ് അംഗം, സി പി ഐ എം നീലാണ്ട് ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : വസന്ത മക്കൾ : ആഷിഖ്, അനുശ്രീ മരുമക്കൾ : ബിജു, സുമിഷ

കുപ്പിവെള്ളം ഉയർന്ന അപകടസാധ്യതയേറിയ ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തിൽ; തീരുമാനം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടേത്

ന്യൂഡൽഹി: കുപ്പിവെള്ളത്തെ ഉയർന്ന അപകടസാധ്യതയേറിയ (ഹൈ റിസ്ക്) ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ. ഉപഭോക്താക്കളുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് നടപടി. കുപ്പിവെള്ളത്തിന് ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) സർട്ടിഫിക്കേഷൻ നിർബന്ധമാണെന്ന വ്യവസ്ഥ ഒക്ടോബറിൽ കേന്ദ്ര സർക്കാർ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുപ്പിവെള്ളത്തെ ഹൈ റിസ്ക് ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തിൽ

പി. ബാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ്; പരിസ്ഥിതി ക്ലബ്ബുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

  വടകര : ഹരിതമൃതം ചീഫ് കോഡിനേറ്ററും സാമുഹ്യ സംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്ന പി. ബാലൻ മാസ്റ്ററുടെ സ്മരണക്കായി ഏർപ്പെടുത്തിയ എൻ്റോവ്മെൻ്റിനു വേണ്ടി അപേക്ഷ ക്ഷണിച്ചു. മഹാത്മ ദേശസേവ എഡ്യുക്കേഷണൻ & ചാരിറ്റബിൾ ട്രസ്റ്റാണ് എൻ്റോവ്മെൻ്റ് ഏർപ്പെടുത്തിയത്. വടകര വിദ്യാഭ്യാസ ജില്ലയിലെ പരിസ്ഥിതി ക്ലബുകൾക്ക് നിന്ന് അപേക്ഷ അയക്കാം. 2024 ഡിസംബർ 30ന് മുമ്പായി

റേഷന്‍കാര്‍ഡ് ബി.പി.എല്‍ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കാന്‍ ഇനി ഒരാഴ്ച കൂടി മാത്രം; ആര്‍ക്കൊക്കെ അപേക്ഷിക്കാമെന്നറിയാം

കോഴിക്കോട്: റേഷന്‍കാര്‍ഡ് മുന്‍ഗണന (ബി.പി.എല്‍) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ സമയപരിധി ഇനി ഒരാഴ്ച കൂടി മാത്രം. ഡിസംബര്‍ 10 വരെയാണ് പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ (പിങ്ക് കാര്‍ഡ്) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ സമര്‍പ്പിക്കാനാകുന്നത്. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നല്‍കുന്ന, പഞ്ചായത്ത് ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിന്റെ അല്ലെങ്കില്‍ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍

‘തുടക്കം കേക്ക് വില്പനയിൽ നിന്ന് , ഇന്ന് യുഎഇയിലെ അറിയപ്പെടുന്ന കോസ്മെറ്റിക് ബിസിനസിന് ഉടമ’; ഇരിങ്ങണ്ണൂർ സ്വദേശിനി സുവൈബത്തുൽ അസ്ലമിയയുടെ വിജയ വഴി പുതിയ സംരഭം തുടങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാം

നാദാപുരം: പെൺകുട്ടികൾക്ക് വാശി പാടില്ലെന്ന് പറയുന്നവരുണ്ട്. പക്ഷെ ഇരിങ്ങണ്ണൂർ പാലപ്പറമ്പത്ത് സുവൈബത്തുൽ അസ്ലമിയ സ്വന്തം കാലിൽ നിൽക്കാൻ വേണ്ടി കാണിച്ച വാശി വെറുതേ ആയില്ല. ഇന്ന് യുഎഇയിലടക്കം വേരുറപ്പിച്ച ബിസിനസ് സംരഭത്തിന്റെ ഉടമയായി അവർ. കൊറേണ സമയത്ത് ബഹ്റൈനിൽ നിന്ന് നാട്ടിലെത്തിയപ്പോഴായിരുന്നു അസ്ലമിയയുടെ ജീവിതത്തിലെ മാറ്റങ്ങൾക്ക് തുടക്കമായത്. ജീവിത പങ്കാളിയിൽ നിന്ന് സാമ്പത്തികമായി സഹായം ലഭിക്കാതെയായി.

പേരാമ്പ്ര ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പേരാമ്പ്ര: ഗവ. ഐടിഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഡിസംബര്‍ 10 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ബിടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസി/ എന്‍എസി

കേരളോത്സവത്തെ വരവേൽക്കാനൊരുങ്ങി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്; അപേക്ഷകൾ ക്ഷണിച്ചു

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കേരളോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായും ,ഓഫ് ലൈനായും ഡിസംബർ 5 ന് 5 മണിക് മുമ്പായി പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഓഫ് ലൈനായി സമർപ്പിക്കുന്ന അപേക്ഷകർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കോപ്പിയും, ഫോട്ടോയും നിർബന്ധമായി സമർപ്പിക്കണം. ആവശ്യമായ അപേക്ഷകൾ മെമ്പർമാരിൽ നിന്നോ, പഞ്ചായത്ത് ഓഫീസിൽ നിന്നോ,

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജ് ഹോസ്റ്റലില്‍ പാചക തൊഴിലാളികളെ നിയമിക്കുന്നു; വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് വനിത ഹോസ്റ്റലിലേക്ക് വനിത പാചക തൊഴിലാളികളെ ആവശ്യമുണ്ട്. സമാനമായ തസ്തികയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. താമസിച്ചു ജോലിചെയ്യുന്നവര്‍ക്ക് മുന്‍ഗണന. ദിവസ വേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. താല്പര്യമുള്ളവര്‍ ഡിസംബര്‍ നാലിന് രാവിലെ 11 മണിക്ക് കോളേജില്‍ നേരിട്ട് കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0495-2383210 Description: Kozhikode Government

അങ്ങാടിയിലെ പീടികമുകളിൽ 39 കുട്ടികളുമായി തുടങ്ങിയ സ്കൂൾ; ഒരു നാടിനാകെ അക്ഷര വെളിച്ചം പകർന്ന വെള്ളികുളങ്ങര എൽ.പി. സ്കൂൾ ശതാബ്ദിയുടെ നിറവിൽ

ഒഞ്ചിയം : ഒരു നാടിന് അക്ഷര വെളിച്ചം പകർന്ന വെള്ളികുളങ്ങര എൽ.പി. സ്കൂൾ ശതാബ്ദിയുടെ നിറവിൽ. അഞ്ചുമാസം നീളുന്ന ആഘോഷപരിപാടികൾ ഡിസംബർ ഏഴിന് തുടങ്ങും. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. ഏഴിന് വൈകീട്ട് 3 മണിക്ക് മന്ത്രി സജി ചെറിയാൻ കെട്ടിട ഉദ്ഘാടനവും ശതാബ്ദി ആഘോഷ ഉദ്ഘാടനവും നിർവഹിക്കും. കെ.കെ. രമ എം.എൽ.എ. അധ്യക്ഷയാകും. തുടർന്ന്

മുക്കാളി കിഴക്കേപുതിയ പറമ്പത്ത് ദയാനന്ദൻ അന്തരിച്ചു

മുക്കാളി: കിഴക്കേപുതിയ പറമ്പത്ത് ദയാനന്ദൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു ഭാര്യ: റീത്ത മക്കൾ: റിതുൽ, റിയ സഹോദരങ്ങൾ ജാനു, ശാരദ, കമല, വിജയൻ പരേതനായ കരുണാകരൻ സംസ്കാരം ഇന്ന് രാവിലെ 9 മണിയോടെ വീട്ടുവളപ്പിൽ നടക്കും. Description: Dayanandan passed away

error: Content is protected !!