Sana
വടകര ഗവ. ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് നിരക്ക് വർധനവ്; പ്രതിഷേധവുമായി യുവജന സംഘടനകൾ, തീരുമാനം പിൻവലിച്ചില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടിയിലേക്ക് നീങ്ങും
വടകര: വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നിരക്ക് വർധിപ്പിച്ചാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിവിധ യുവജന സംഘടനകൾ. നിലവിലെ ടിക്കറ്റ് നിരക്കായ അഞ്ചു രൂപയിൽ നിന്ന് പത്ത് രൂപയാക്കി വർധിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. ഡിസംബർ ഒന്നു മുതലാണ് വർധനവ് പ്രാബല്യത്തിൽ വരിക. ഒക്ടോബറിൽ ആശുപത്രിയിലെ
മണിയൂർ മുടപ്പിലാവിലെ അനുരൂപിന്റെ സ്വപ്നഭവനം യാഥാർത്ഥ്യമാക്കി പോലീസ് സംഘടന; വീടിന്റെ താക്കോൽ സ്പീക്കർ എ.എൻ ഷംസീർ കുടുംബത്തിന് കൈമാറി
മണിയൂർ: ജോലിക്കിടെ അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ പേരാമ്പ്ര സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ മണിയൂർ മുടപ്പിലാവിൽ കൂത്തപ്പള്ളി താഴെ കുനി അനുരൂപിൻ്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി കേരള പോലീസ് അസോസിയേഷൻ. പോലീസ് ഉദ്യോഗസ്ഥർക്ക് സംരക്ഷണ വലയം തീർത്തു കൊണ്ട് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന പോലീസ് സംഘടനയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും, പോലീസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ
കേരളത്തിന് തിരിച്ചടി; വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം
ദില്ലി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം. ദില്ലിയിലെ കേരളത്തിൻ്റെ സ്പെഷൽ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസിന് നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പ്രതികരിച്ചു. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട്
കാറിൽ വാട്ടർ അതോറിറ്റിയുടെ ബോർഡ് വെച്ച് ചന്ദനം കടത്താൻ ശ്രമം; മലാപ്പറമ്പിൽ 40 കിലോഗ്രാം വരുന്ന ചന്ദനമുട്ടികൾ പിടികൂടി
കോഴിക്കോട്: മലാപ്പറമ്പ് വാട്ടർ അതോറിറ്റി ഓഫീസ് കോമ്പൗണ്ടിന് മുൻവശത്ത് വെച്ച് വാട്ടർ അതോറിറ്റി വാടകക്കെടുത്ത് ഓടിക്കുന്ന കാറിൽ നിന്നും ചന്ദനമുട്ടികൾ പിടികൂടി. വാഹനത്തിൽ വാട്ടർ അതോറിറ്റിയുടെ ബോർഡ് വെച്ചാണ് ചന്ദനം കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് ഇന്റലിജൻസ് സെൽ, കോഴിക്കോട് ഫ്‌ലയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസറും സ്റ്റാഫും ചേർന്ന് നടത്തിയ തിരച്ചിലിൽ 40 കിലോഗ്രാം
അനൗൺസ്മെന്റ്, കർട്ടൺ ഉയർത്തൽ തുടങ്ങി എല്ലാ പ്രവർത്തനവും കൈയ്യിലൊതുക്കി വനിതാ സംഘം; നാദാപുരം സബ്ജില്ലാ കലോത്സവത്തിൻ്റെ നിയന്ത്രണമേറ്റെടുത്ത് നൂറോളം വനിതകൾ
കല്ലാച്ചി : നാദാപുരം സബ്ജില്ലാ കലോത്സവത്തിൻ്റെ സമ്പൂർണ നിയന്ത്രണമേറ്റെടുത്ത് വനിതകൾ. കല്ലാച്ചി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ എട്ട് വേദികളിലായി നടക്കുന്ന കലോത്സവത്തിൽ മുഴുവൻ വേദികളും മൂന്നാം ദിനമായ ഇന്ന് പൂർണ്ണമായി വനിതകൾ നിയന്ത്രിച്ചു. നൂറോളം അധ്യാപികമാരും അധ്യാപക പരിശീലകരും മറ്റും അടങ്ങിയ സംഘമാണ് നിയന്ത്രണം ഏറ്റെടുത്തത്. ഇലഞ്ഞി, ദേവതാരൂ, നീർമാതളം, പവിഴ മല്ലി, ചെമ്പകം, നീലക്കുറിഞ്ഞി,
പേരാമ്പ്രയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചു; അപകടത്തിൽപ്പെട്ടത് കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സുകൾ
പേരാമ്പ്ര: പേരാമ്പ്രയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പേരാമ്പ്ര ശിവശക്തി ടയേർസിന് മുൻവശത്ത് വെച്ചാണ് അപകടം ഉണ്ടായത്. കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന സിഗ്മ ബസ് അതേ ദിശയിൽ സഞ്ചരിച്ച ബിടിസി ബസ്സിന് പിറകിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തിൽ സിഗ്മ ബസ്സിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നിട്ടുണ്ട്. പോലീസ്
മദ്യപർക്ക് സന്തോഷ വാർത്ത; മാഹിയിലെ ബാറുകളുടെ പ്രവർത്തന സമയം നീട്ടി
മാഹി: മാഹിയിൽ ബാറുകളുടെ പ്രവർത്തന സമയം നീട്ടി. രാവിലെ 8മണി മുതൽ രാത്രി 11 മണി വരെ ഇനി മുതൽ മാഹിയിൽ നിന്നും മദ്യം കിട്ടും. പുതുച്ചേരി ഡെപ്യൂട്ടി കമ്മീഷണറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതുവരെ 10 മണിക്ക് മദ്യശാലകൾ അടക്കാറായിരുന്നു പതിവ്. ഈ സമയക്രമത്തിനാണ് ഉത്തരവ് വരുന്നതോടെ മാറ്റം വരാൻ പോകുന്നത്. അതേസമയം ഔട്ട്ലെറ്റുകൾ
മാലിന്യ സംസ്ക്കരണം ഇനി എളുപ്പം; നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ തുമ്പൂർമുഴി പ്ലാൻ്റ് ആരംഭിച്ചു
വെള്ളിയൂർ: മാലിന്യ സംസ്ക്കരണം എളുപ്പമാക്കുന്നതിനായി നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ തുമ്പൂർമുഴി പ്ലാൻ്റ് ആരംഭിച്ചു. മാലിന്യ സംസ്കരണത്തിൻ്റെ മാതൃകാപദ്ധതിയാണിത്. നൊച്ചാട് ഗ്രാമപഞ്ചായത്ത്, നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂൾ മാനേജ്മെൻ്റും സംയുക്തമായാണ് സ്കൂളിൽ പദ്ധതി യാഥാർത്ഥ്യമാക്കിയത്. തുമ്പൂർമുഴി പ്ലാൻ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരി കണ്ടി
കൺസ്യൂമർഫെഡിന്റെ നീതി മെഡിക്കൽ സ്റ്റോറുകളിലേക്ക് ഫാർമസിസ്റ്റ് ഇന്റ്‌റർവ്യൂ നടത്തുന്നു; വിശദമായി നോക്കാം
കോഴിക്കോട്, വയനാട് ജില്ലകളിലെ കൺസ്യൂമർഫെഡിന്റെ നീതി മെഡിക്കൽ സ്റ്റോറുകളിലേക്ക് ഫാർമസിസ്റ്റുകളെ ആവശ്യമുണ്ട്. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 15 ന് രാവിലെ 11 മണിക്ക് കൺസ്യൂമർഫെഡ് കോഴിക്കോട് റീജിയണൽ ഓഫീസിൽ (മുതലക്കുളം) നടക്കുന്ന ‘വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0495-2721081, 2724299.
ആഭരണപ്രേമികൾക്ക് ആശ്വാസമായി സ്വർണവില വീണ്ടും താഴേക്ക്; ഇന്ന് കുറഞ്ഞത് 880 രൂപ, വരും ദിവസങ്ങളിലും വിലയിടിയാൻ സാധ്യത
തിരുവനന്തപുരം: ആഭരണപ്രേമികൾക്ക് ആശ്വാസമായി സ്വർണവില വീണ്ടും താഴേക്ക്. തുടർച്ചയായി വിലയിടുന്നത് വലിയ അളവിൽ സ്വർണം വാങ്ങുന്ന കല്യാണ പാർട്ടികൾക്കും ആശ്വസകരമാണ്. കേരളത്തിൽ ഇന്ന് പവന് 880 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 55,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 110 രൂപ ഇടിഞ്ഞ് ഒരു ഗ്രാമിന് 6,935 രൂപയായി. സെപ്റ്റംബർ 23ന് ശേഷം ആദ്യമായാണ്