Sharanya
‘പോലീസിന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് മറ്റുള്ളവര്‍ കൊണ്ടുപോവുന്നു, വയനാട്ടില്‍ പോലും ആദ്യമെത്തിയത് പോലീസ്’; വടകരയിലെ പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ എഡിജിപി
വടകര: പോലീസിന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് മറ്റുള്ളവര്‍ കൊണ്ടുപോകുന്നുവെന്ന് എഡിജിപി എംആര്‍ അജിത്ത് കുമാര്‍. വടകരയില്‍ നടക്കുന്ന പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈ ദുരന്തത്തെക്കുറിച്ച് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. വയനാട്ടില്‍ പോലും ആദ്യം എത്തിയത് പോലീസുകാരാണ്. എന്നാല്‍ പോലീസിന് ഫോട്ടോ എടുക്കാന്‍ അറിയില്ല. അതിനുള്ള ആളും പോലീസിനില്ല. മറ്റ് സേനാവിഭാഗങ്ങള്‍ ഫോട്ടോ
35ല്‍ പരം കമ്പനികള്‍, 650ല്‍ പരം ഒഴിവുകള്‍; സെപ്തംബര്‍ 7ന് കൊയിലാണ്ടിയില്‍ മെഗാ തൊഴില്‍മേള, വിശദമായി നോക്കാം
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സെപ്തംബര്‍ ഏഴിന് തൊഴില്‍മേള സംഘടിപ്പിക്കുന്നു. ജെസിഐ കൊയിലാണ്ടിയുടെയും കെ.എ.എസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടി ആര്‍ട്‌സ്&സയന്‍സ് കോളേജില്‍ വെച്ചാണ് തൊഴില്‍മേള നടത്തുന്നത്. വ്യത്യസ്ത മേഖലകളില്‍ നിന്നായി 35ല്‍ പരം കമ്പനികളില്‍ 650ല്‍ പരം ഒഴിവുകളാണുള്ളത്. തന്നിരിക്കുന്ന ലിങ്കില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എസ്എസ്എല്‍സി മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ ലഭ്യമാണ്. കൂടാതെ മികച്ച റിക്രൂട്ടര്‍മാരുമായി
മാലിന്യശേഖരണത്തില്‍ വീണ്ടും മാതൃകയായി ചോറോട്; പുതിയ എംസിഎഫ് കെട്ടിടം പ്രവര്‍ത്തനസജ്ജം, വയനാടിനായി 10ലക്ഷം രൂപയും കൈമാറി
വടകര: ചോറോട് ഗ്രാമപഞ്ചായത്തില്‍ മാലിന്യശേഖരണ സംവിധാനത്തിന് ആധുനിക സൗകര്യങ്ങളോടെയുള്ള മാലിന്യ സംഭരണകേന്ദ്രം പ്രവര്‍ത്തനസജ്ജമായി. നവകേരള മിഷന്‍ സംസ്ഥാന കോഡിനേറ്റര്‍ ഡോ.ടീ.എന്‍ സീമ കെട്ടിടം നാടിന് സമര്‍പ്പിച്ചു. രണ്ട് വര്‍ഷം മുമ്പ് പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ കേന്ദ്രം തീപിടിച്ച് നശിച്ചിരുന്നു. തുടര്‍ന്നാണ് കുരിക്കിലാട് കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനും ഗോകുലം സ്‌ക്കൂളിനുമിടയിലുള്ള അതേ സ്ഥലത്ത് തന്നെ
പേരാമ്പ്ര സില്‍വര്‍ കോളേജില്‍ ഡിഗ്രി, പിജി സീറ്റൊഴിവുകള്‍; വിശദമായി നോക്കാം
പേരാമ്പ്ര: പേരാമ്പ്ര സില്‍വര്‍ കോളേജില്‍ ഒന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ്, ബികോം, ബിസിഎ, ബി.എസ്.സി ഫുഡ് ടെക്‌നോളജി, ബി.എസ്.എസി സൈക്കോളജി, എംഎ ഇംഗ്ലീഷ്, എംകോം, എം.എസ്.സി ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി എന്നിവയില്‍ സീറ്റൊഴിവുണ്ട്. വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 23ന് പകല്‍ മൂന്നിന് മുമ്പ് കോളേജ് ഓഫീസില്‍ എത്തണ്ടേതാണ്. Description: degree and pg seat
പഴങ്കാവ് തുണ്ടിപറമ്പത്ത് ടി.പി വാസു അന്തരിച്ചു
വടകര: പഴങ്കാവ് തുണ്ടിപ്പറമ്പത്ത് ടി.പി വാസു അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭാര്യ: പരേതയായ വനജ. മക്കൾ: പരേതനായ റിജീഷ്, റീജ (നടക്കുതാഴ ബാങ്ക്), റിഷ (ചെന്നൈ). മരുമക്കൾ: വത്സലൻ.പി (റിട്ട:മിലിറ്ററി), നിർമ്മൽ (ഷിൻഹാൻ ബാങ്ക്, ചെന്നൈ). സഹോദരങ്ങൾ: ടി.പി രാജൻ (റിട്ട: എഇഒ), പരേതരായ ഗോപാലൻ, കുമാരൻ, ചീരു, മാതു. സംസ്‌കാരം: ഇന്ന് രാത്രി 10മണിക്ക്
ചേറോട് ഗേറ്റിന് സമീപം പുനത്തില്‍ രഞ്ജിത്ത് അന്തരിച്ചു
വടകര: ചേറോട് ഗേറ്റിന് സമീപം പുനത്തില്‍ രഞ്ജിത്ത് അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. അച്ഛന്‍: പരേതനായ രാഹുല്‍. അമ്മ: രഞ്ജിനി. ഭാര്യ: ദിവ്യ. മക്കള്‍: ദിഷാനി, റിദേഷ്. സഹോദരങ്ങള്‍: ഷിംജിത്ത്, ബൈജിത്ത്. Description: chorode native punathil Ranjith passed away.
വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണ്ണത്തട്ടിപ്പ് കേസ്; പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു, മധ ജയകുമാര്‍ നയിച്ചിരുന്നത് ആഡംബര ജീവിതമെന്ന് വിവരം
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണ്ണത്തട്ടിപ്പ് കേസില്‍ പിടിയിലായ മുന്‍ മാനേജര്‍ മധ ജയകുമാറിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. തുടര്‍ ചോദ്യം ചെയ്യലിനായി വടകര പോലീസ് നാളെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. പോലീസിന്റെ പിടിയാവുമ്പോള്‍ ഇയാളുടെ കൈയില്‍ കുറച്ച് പണം ഉണ്ടായിരുന്നുവെന്നാണ് വിവരം. അതേ സമയം മധ ജയകുമാര്‍ നയിച്ചിരുന്നത് ആഡംബര ജീവിതമായിരുന്നുവെന്നാണ്
റീബില്‍ഡ് വയനാടിനായി ഒത്തുപിടിച്ച് ഒഞ്ചിയം; ആക്രി ശേഖരിച്ചും, ബിരിയാണി ചലഞ്ച് നടത്തിയും ഡി.വൈ.എഫ്.ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി സമാഹരിച്ചത് 20ലക്ഷം രൂപ
ഒഞ്ചിയം: ഇരുപത് ലക്ഷത്തി രണ്ടായിരത്തി ഇരുനൂറ്റി അറുപത്തി അഞ്ച് രൂപ!! ആക്രി പെറുക്കിയും ബിരിയാണി ചലഞ്ച് നടത്തിയും ഒഞ്ചിയത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വയനാടിനായി സമാഹരിച്ച തുകയാണിത്. റീബില്‍ഡ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ കുറേ ദിവസങ്ങളായി രാപകലില്ലാതെയുള്ള അധ്വാനത്തിലായിരുന്നു ഒഞ്ചിയത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍. ഡി.വൈ.എഫ്.ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള അഴിയൂര്‍, ചോമ്പാല, കുന്നുമ്മക്കര, ഓര്‍ക്കാട്ടേരി,
രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്മദിനം; അനുസ്മരണ യോഗം സംഘടിപ്പിച്ച് വടകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
വടകര: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്മദിനത്തില്‍ വടകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സദസ് വടകര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സതീശന്‍ കുരിയാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി.കെ പ്രേമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.വി സുധീര്‍ കുമാര്‍, യു.ഡി.എഫ് മുനിസിപ്പല്‍ കണ്‍വീനര്‍
ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ബസ് ജീവനക്കാരും; വടകരയിലെ 130 ബസുകളുടെ കാരുണ്യയാത്ര 22ന്
വടകര: വയനാട്, വിലങ്ങാട് മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി വടകര താലൂക്കിൽ സർവീസ് നടത്തുന്ന മുഴുവൻ ബസുകളും 22ന് കാരുണ്യ യാത്ര നടത്തും. വാര്‍ത്താ സമ്മേളനത്തിലാണ് സംയുക്ത തൊഴിലാളി യൂണിയനും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും ഇക്കാര്യം അറിയിച്ചത്. അന്നേ ദിവസത്തെ ബസിന്റെ മുഴുവൻ വരുമാനവും തൊഴിലാളികളുടെ വേതനവും വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും സഹായവും ഉൾപ്പെടെ സഹായ