Karthi SK
കണ്ണൂരിൽ നിയന്ത്രണംവിട്ട് മറിഞ്ഞ കാറിനടിയിൽ പെട്ട് വീട്ടമ്മ മരിച്ചു
കണ്ണൂർ: മാത്തില്‍ കുറുക്കൂട്ടിയില്‍ നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിഞ്ഞ കാറിനടിയില്‍ പെട്ട് വീട്ടമ്മ മരിച്ചു. കുറുവേലിയിൽ ലക്ഷ്മി (74) യാണ് മരിച്ചത്. ശനിയാഴ്ച ഒരു മണിയോടെയായിരുന്നു സംഭവം. കണ്ണൂർ ഭാഗത്ത് നിന്നും വന്ന കാറാണ് കുറുക്കൂട്ടി കലുങ്കിനടുത്ത് മറിഞ്ഞത്. മകൻ്റെ പറമ്പില്‍ പുല്ല് അരിയുമ്പോഴാണ് കാർ ലക്ഷ്മിയെ ഇടിച്ചത്. കാട് നിറഞ്ഞ സ്ഥലമായതിനാല്‍ ആദ്യം ഇവരെ കണ്ടിരുന്നില്ല.
അഴിയൂർ കുഞ്ഞിപ്പള്ളി താഴെപ്പുരയിൽ നാരായണി അന്തരിച്ചു
അഴിയൂർ: അഴിയൂർ കുഞ്ഞിപ്പള്ളി താഴെപ്പുരയിൽ നാരായണി അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു.ഭർത്താവ് താഴെപ്പുരയിൽ ഗോപാലൻ. മക്കൾ: സുശീല, ബാലകൃഷ്ണൻ, ദാസൻ, രാജീവൻ, വിനോദൻ. പ്രമോദൻ, അജയൻ, ഷൈനി. മരുമക്കൾ: ശാന്ത, ഷീന, ഷെമീറ, സിമി. ഷീല, അഞ്ചു, ചന്ദ്രൻ. Summary: Thazheppurayil Narayani Passed away at Azhiyur Kunjhippalli
ജീവൻരക്ഷാ മരുന്നുകൾക്ക് ഏർപ്പെടുത്തിയ നികുതികൾ പിൻവലിക്കണം; ആവശ്യവുമായി പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ വടകര ഏരിയ സമ്മേളനം
വടകര: ജീവൻ രക്ഷാ ഔഷധങ്ങൾക്ക് ഏർപ്പെടുത്തുന്ന നികുതി പൂർണ്ണമായും പിൻവലിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെ.പി.പി.എ) വടകര എരിയാ സമ്മേളനം ആവശ്യപ്പെട്ടു. മുൻസിപ്പൽ കൗൺസിലർ അജിത ചീരാംവീട്ടിൽ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് സുനിൽകുമാർ.എ.പി. അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ഐ.മണി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഔഷധ സാക്ഷരത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക, ഫാർമസിസ്റ്റുകൾക്ക് പ്രഖ്യപിക്കപ്പെട്ട
മൊബൈൽ ഫോൺ മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി കോഴിക്കോട് ടൗണ്‍ പോലീസ്; പിടിയിലായത് ഭവനഭേദനം അടക്കം നിരവധി കേസുകളിലെ പ്രതി
കോഴിക്കോട്: പാളയത്തെ മഹാലക്ഷ്മി ഗോൾഡ് വർക്സ് എന്ന സ്ഥാപനത്തിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി ടൗണ്‍ പോലീസ്. പത്തനംതിട്ട സ്വദേശിയായ വടക്കേമുറി ചിറ്റാര്‍ കാരക്കല്‍ വീട്ടില്‍ സുരേഷ് എന്നയാളാണ് പിടിയിലായത്. 35,000 രൂപ വില വരുന്ന ഓപ്പോ മൊബൈൽ ഫോൺ പ്രതി സ്ഥാപനത്തില്‍ നിന്നും മോഷ്ടിച്ചത്. ഇന്നലെ രാവിലെയോടെയാണ് കേസിനാസ്പദമായ സംഭവം.
സി.പി.ഐ.എം ഒഞ്ചിയം ഏരിയ സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം; നാളെ ചുവപ്പ്സേന മാർച്ചും പൊതുസമ്മേളനവും
അഴിയൂർ: സി.പി.ഐ.എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് ആവേശോജ്വലതുടക്കം. ചോമ്പാൽ മിനി സ്റ്റേഡിയത്തിലെ ഇ.എം.ദയാനന്ദൻ നഗറിൽ ഇ.കെ നാരായണൻ പതാക ഉയർത്തിയതോടെ പ്രതിനിധി സമ്മേളന നടപടികൾ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം ടി.പി.രാമകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.ബാലകൃഷ്ണൻ, അബ്ദുൾ അസീസ് കോറോത്ത്, വിജില അമ്പലത്തിൽ, കെ.ഭഗീഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന
ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽനിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനിടെ ട്രെയിൻ തട്ടി; നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു
പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് പേർ മരിച്ചു. റെയിൽവേയിലെ കരാർ ജീവനക്കാരായ തമിഴ്‌നാട് സ്വദേശികളായ ലക്ഷ്‌മണൻ, റാണി, വള്ളി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. റെയിൽവേ ട്രാക്കിൽനിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് ശേഷം ഷൊർണൂർ പാലത്തിൽ വച്ചാണ് അപകടം. പാലക്കാട്ടുനിന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസാണ് തട്ടിയത്. ഇവരിൽ മൂന്നുപേരെ ട്രെയിൻ
മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ; കടമേരി എൽ.പി അംഗൻവാടിക്ക് ഹരിത സ്ഥാപന പദവി
ആയഞ്ചേരി: കേരളപ്പിറവി ദിനമായ നവമ്പർ 1 ന് പഞ്ചായത്തുകളിലെ അംഗൻവാടികൾ മാലിന്യ മുക്ത പദവി നേടിയെടുക്കണമെന്ന സർക്കാർ നിർദ്ദേശത്തിൻ്റെ ഭാഗമായ് ആയഞ്ചേരി പഞ്ചായത്ത് 12 -ാം വാർഡിലെ 71-ാം നമ്പർ കടമേരി എൽ.പി അംഗൻവാടി ഹരിത സ്ഥാപന പദവി നേടിയെടുത്തു.മാലിന്യ സംസ്കരണത്തിൽ ശാസ്ത്രീയ രീതികൾ അവലംബിച്ചും, കുട്ടികളിൽ ശുചിത്വബോധമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുമാണ് ഹരിത പദവി നേടിയത്.
ജില്ലാ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയ പുറമേരിയിലെ ശ്രീഹരി എസ് വർമ്മയെ കോൺഗ്രസ് അനുമോദിച്ചു
പുറമേരി: ജില്ലാ ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീഹരി എസ് വർമ്മയെ പുറമേരി മണ്ഡലം 17ാം വാർഡ് കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം കൈമാറി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.അജിത്ത്, ടി.കുഞ്ഞിക്കണ്ണൻ, പി.ദാമോദരൻ മാസ്റ്റർ, കല്ലിൽ ദാമോദരൻ, കുമാരൻ മാസ്റ്റർ എടക്കുടി, കേളോത്ത് ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.യോഗത്തിൽ
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ; വടകര സാൻഡ് ബാങ്ക്സിന് ഹരിത ടൂറിസം കേന്ദ്രം പദവി
വടകര: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളോട നുബന്ധിച്ച് ടൂറിസം കേന്ദ്രങ്ങളെ കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണ് വടകര നഗരസഭാ പരിധിയിൽ ഡിടിപിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന വടകര സാൻഡ് ബാങ്ക്സിന് ഹരിത ടൂറിസം കേന്ദ്രം പദവി നൽകി. ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും, ഹരിത വൽക്കരണ പ്രവർത്തനങ്ങളും നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സാൻ്റ് ബാങ്കിനെ ഹരിത
ചെരണ്ടത്തൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്തിയ നേതാവ്; ആർ നാരായണൻ നമ്പ്യാരുടെ മൂന്നാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു
മണിയൂർ: ചെരണ്ടത്തൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചക്ക് നിർണായ പങ്കുവഹിച്ച സഖാവ് ആർ നാരായണൻ നമ്പ്യാരുടെ മൂന്നാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ചരമദിനത്തോ ടനുബന്ധിച്ച് എൽ.പി, യു.പി വിദ്യാർത്ഥികൾക്കുള്ള പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ മത്സരങ്ങളും15 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഫുട്ബോൾ മത്സരം, പൊതു ജനങ്ങൾക്കായുള്ള ബാഡ്മിന്റൺ മത്സരം എന്നിവയും സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിലെ ജനകീയ