Karthi SA
ചോറോട് ആശാവര്‍ക്കര്‍ നിയമനം; വിശദമായി അറിയാം
ചോറോട്: ചോറോട് പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ ആശാവര്‍ക്കര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. 25നും 45വയസിനുമിടയിലുള്ള പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏഴിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ചോറോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍: 0496 2514844. Description: Appointment of Asha workers in Chorode; know the details
പാലോളിപ്പാലം മഠത്തുംതാഴെ കുനിയിൽ നാരായണൻ അന്തരിച്ചു
പാലോളിപ്പാലം: മഠത്തുംതാഴെ കുനിയിൽ നാരായണൻ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭാര്യ: മാധവി. മക്കൾ: വിനോദിനി, വിലാസിനി, വിമല, വിനോദൻ, ബിന്ദു. മരുമക്കൾ: ദിനേശൻ, ബാബു, സുരേഷ് ബാബു, ഷൈനി, പരേതനായ രാജൻ. സംസ്കാരം: ചൊവ്വാഴ്ച രാവിലെ 10ന്. Description: Palolipalam Mathattumthazhe Kuniyil Narayanan passed away
കോഴിക്കോട് സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്നും കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി; കുട്ടിയെ ലഭിച്ചത് പൂനെയില്‍ നിന്നും
കോഴിക്കോട്: സ്‌കൂള്‍ ഹോസ്റ്റലില്‍ കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. പൂനെയില്‍ നിന്നാണ് പൊലീസ് സംഘം കുട്ടിയെ കണ്ടെത്തിയത്. ബീഹാര്‍ സ്വദേശിയായ സന്‍സ്‌കാര്‍ കുമാറിനെയായിരുന്നു കാണാതായത്. മാര്‍ച്ച് 24നാണ് വേദവ്യാസ സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്നും കുട്ടി സാഹസികമായി കടന്നുകളഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസ് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കുട്ടിക്കുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. കാണാതായ അന്ന് കുട്ടി പാലക്കാട്
വടകര വണ്ണാത്തി ഗേറ്റിന് സമീപം കയ്യിൽ ലീല അന്തരിച്ചു
വടകര: വണ്ണാത്തി ഗേറ്റിന് സമീപം കയ്യിൽ ലീല അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ ഊട്ടു കണ്ടത്തിൽ ഗോവിന്ദൻ. മക്കൾ: ബിന്ദു (പോസ്റ്റ് മാഷ് പുതുപ്പണം), സിന്ധു. മരുമക്കൾ: സുനിൽകുമാർ (റിട്ടയേഡ് എ.ഇ.ഒ), സുഹാസൻ (വിമുക്തഭടൻ). സഹോദരങ്ങൾ: പരേതരായ ജാനു, കമല, രാധ, നാരായണൻ. Description: Vadakara near Vannathi Gate Leela passed away
കൊയിലാണ്ടി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. മണമല്‍ അമ്പ്രമോളി താഴെ താമസിക്കും സത്യന്‍ എന്നാളുടെ മകന്‍ സനൂഷ് (38) ആണ് കാണാതായത്. ജോലി സംബന്ധമായി 27-03-2025 തിയ്യതി ആന്ധ്രാ പ്രദേശ് ഓങ്കോള്‍ എന്ന സ്ഥലത്ത് സുഹൃത്തിനൊപ്പം പോയതായിരുന്നു. തിരിച്ച് അന്ന് രാത്രി തന്നെ നാട്ടിലേയ്ക്ക് വരുകയാണെന്നും വിവേക് എക്‌സ്പ്രസ്സ് ട്രെയിനില്‍ ആണ് വരാന്‍ പോകുന്നെ
മണ്ണുമാന്തിയന്ത്രം തട്ടി മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
മലപ്പുറം: മലപ്പുറത്ത് ദേശീയപാതയിൽ കൂരിയാടിൽ മണ്ണുമാന്തി യന്ത്രം തട്ടി മധ്യവയസ്കൻ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ മോഹൻ സാദത്ത് (50) ആണ് മരിച്ചത്. ഹൈവേ വികസന പ്രവർത്തനം നടത്തുന്ന കമ്പനിയുടെ മണ്ണുമാന്തിയന്ത്രമാണ് സാദത്തിനെ തട്ടിയത്. ഗുരുതരമായി പരിക്കേറ്റ സാദത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദ്ദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബീഹാർ സ്വദേശിയാണ് മരിച്ച സാദത്ത്.
വിവിധ മേഖലകളിൽ നേട്ടങ്ങൾ സ്വന്തമാക്കി പ്രതിഭകൾ; കീഴലിൽ സ്നേഹാദരവുമായി കൽപന തിയറ്റേഴ്സ്
കീഴൽ: കൽപന തിയറ്റേഴ്സ് കീഴലിൻ്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ ഉന്നത നേട്ടങ്ങൾ സ്വന്തമാക്കിയ പ്രതിഭകൾക്ക് സ്നേഹാദരവ് സംഘടിപ്പിച്ചു. ചെക്കോട്ടി ബസാറിൽ നടന്ന ചടങ്ങ് പ്രമുഖ നാടക പ്രവർത്തകനും എഴുത്തുകാരനുമായ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘടനം ചെയ്തു. ടി.പി ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സതീശൻ എം.കെ , ഡോ: എം.എം അഭിഷ, പ്രഭാകരൻ മാസ്റ്റർ, സിഎച്ച് രാധാകൃഷ്ണൻ
ചുമട് ഇറക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; കൊയിലാണ്ടിയില്‍ ചുമട്ടുതൊഴിലാളിയെ ഫര്‍ണീച്ചര്‍ ഉടമ മര്‍ദ്ദിച്ചതായി പരാതി
കൊയിലാണ്ടി: ചുമട്ടു തൊഴിലാളിയെ മര്‍ദ്ദിച്ചതായി പരാതി. കുറുവങ്ങാട് സ്വദേശിയായ ചുമട്ടു തൊഴിലാളി ചന്ദ്രനെ ഫര്‍ണീച്ചര്‍ ഉടമ മര്‍ദ്ദിച്ചുവെന്നാണ് പരാതി. 28.3.20205 നാണ് പരാതിക്കടിസ്ഥാനമായ സംഭവം. കൊയിലാണ്ടി പോലീസ് സ്‌റ്റേഷന് സമീപത്ത് പുതുതായി ആരംഭിക്കുന്ന ഫര്‍ണീച്ചര്‍ കടയിലേയ്ക്ക് ചുമട് ഇറക്കാന്‍ ചെന്നപ്പോള്‍ ഫര്‍ണീച്ചര്‍ ഉടമയും കുറച്ച് പേരും മര്‍ദ്ദിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ ചന്ദ്രന്റെ ഇടത് കൈ പൊട്ടിയിട്ടുണ്ട്.
വളയത്ത് യുവതിയേയും മക്കളേയും കാണാനില്ലെന്ന് പരാതി
വളയം: വളയം ചെറുമോത്ത് യുവതിയേയും മക്കളേയും കാണാനില്ലെന്ന് പരാതി. കുറുങ്ങോട്ട് ഹൗസിൽ ആഷിത (29), മക്കളായ മെഹ്റ ഫാത്തിമ(10), ലുക്ക്മാൻ(5) എന്നിവരെയാണ് കാണാതായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂവരേയും കാണാതായത്. വസ്ത്രങ്ങൾ വാങ്ങിക്കാനുണ്ടെന്ന് പറഞ്ഞാണ് ആഷിത മക്കളേയും കൂട്ടി വെള്ളിയാഴ്ച ഉച്ചയോടെ വളയത്തെ ഭർതൃ വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് വീട്ടിൽ തിരിച്ചത്താത്തതിനെ തുടർന്ന് ആഷിതയുടെ പിതാവ്
അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏപ്രിൽ 3ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. 4 ന് എറണാകുളം, തൃശൂർ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും