Karthi SK
സാമൂഹ്യമാധ്യമത്തിൽ പുഷ്പനെതിരെ അപകീർത്തി പോസ്റ്റിട്ടു; പോലീസ് എസ്.ഐക്ക് സസ്പെൻഷൻ
കൊച്ചി: അന്തരിച്ച സിപിഎം പ്രവർത്തകനും കൂത്തുപറമ്പ് പോലീസ് വെടിവെപ്പിലെ രക്തസാക്ഷിയുമായ പുഷ്പനെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന് എതിരെ അച്ചടക്ക നടപടി. കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ.എസ്.ഹരിപ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. പുഷ്പന്‍റെ മരണത്തില്‍ സന്തോഷിക്കണമെന്ന് തുടങ്ങുന്നതായിരുന്നു ഹരിപ്രസാദിന്‍റെ പോസ്റ്റ്. ഹരിപ്രസാദിന്‍റെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്നും പോലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തുന്നതാണെന്നും വിലയിരുത്തിയാണ്
മുങ്ങിയെടുത്ത് ആശുപത്രിയിലേക്ക് ഓടിയെങ്കിലും രക്ഷിക്കാനായില്ല; നാട്ടിൽ കളിച്ചുനടന്ന രണ്ട് വിദ്യാർത്ഥികളുടെ അപ്രതീക്ഷിത മരണത്തിൻ്റെ ഞെട്ടലിൽ നാട്
ചങ്ങരോത്ത്: നാട്ടിൽ കളിച്ചു നടന്ന രണ്ട് വിദ്യർത്ഥികളുടെ അപ്രതീക്ഷിത മരണത്തിൻ്റെ ഞെട്ടലിലാണ് ഒരു നാട്. കുറ്റ്യാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത് കുറ്റ്യാടി ഗവൺമെൻ്റ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥികള്‍. പാലേരി പാറക്കടവിലെ കുളമുള്ളകണ്ടി യൂസഫിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (14), പാറക്കടവിലെ കുളായിപ്പൊയില്‍ മജീദിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (14) എന്നിവരെയാണ് മരണം തട്ടിയെടുത്തത്. ഫുട്ബോൾ
ഇത് മേമുണ്ട സ്കൂളിൻ്റെ കൂടി വിജയം; കോഴിക്കോട് റവന്യൂ ജില്ല വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി തോടന്നൂർ ഉപജില്ല
വടകര: കോഴിക്കോട് റവന്യൂജില്ല അണ്ടർ 17 പെൺകുട്ടികളുടെ വോളിബോൾ ചാമ്പ്യൻഷിപ്പിൽ തോടന്നൂർ ഉപജില്ല ചാമ്പ്യന്മാർ. ആദ്യ മത്സരത്തിൽ കുന്നുമ്മൽ ഉപജില്ലയെയും സെമിയിൽ കോഴിക്കോട് റൂറലിനെയും പരാജയപ്പെടുത്തിയാണ് തോടന്നൂർ ഫൈനലിൽ എത്തിയത്. ഫൈനലിൽ ആവേശകരമായ മത്സരത്തിൽ കുന്നമംഗലം സബ്ജില്ലയെ പരാജയപ്പെടുത്തിയാണ് തോടന്നൂർ ഉപജില്ല ടീം ചാമ്പ്യന്മാരായത്. ഈ ടീമിലെ മുഴുവൻ കളിക്കാരും മേമുണ്ട ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർഥികളാണ്.
ചോറോട് ചേന്ദമംഗലം ചേങ്ങോട്ടുകുനിയിൽ കല്യാണി അന്തരിച്ചു
ചോറോട്: ചേന്ദമംഗലംചേങ്ങോട്ടുകുനിയിൽ കല്യാണി അന്തരിച്ചു. എൺപത് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ: സുരേന്ദ്രൻ (മസ്കറ്റ്), സതി, ഗീത, രാജീവൻ (മസ്കറ്റ്), അനിത. മരുമക്കൾ:രാജൻ (റിട്ട. റെയിൽവേ, കൈനാട്ടി), പരേതനായ ബാബു (നാദാപുരം റോഡ്), രവി (കണ്ണൂക്കര), ഉഷ, ശ്രീന. Summary: Chengotukuniyil Kalyani Passed away in Chendamangalam at Chorodu
വയോജന സൗഹൃദമാവാനൊരുങ്ങി ചോറോട് പഞ്ചായത്ത്; വാർഡുകളിൽ വയോജന ക്ഷേമ പദ്ധതികൾ
ചോറോട്: ചോറോട് പഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്ത് ആയി മാറ്റുന്നതിൻ്റെ ഭാഗമായി വയോജനങ്ങൾക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കാൻ പതിനൊന്നാം വാർഡ് വികസന സമിതി യോഗം തീരുമാനിച്ചു. വാർഡിൽ ഒക്ടോബർ 4 ന് വെള്ളിയാഴ്ച്ച വൈകീട്ട് നാല് മണിക്ക് വൈക്കിലശ്ശേരി തെരുവിൽ വാർഡിലെ വയോജന കൂട്ടായ്മ സംഘടിപ്പിക്കുന്നു. 59 വയസ്സ് പൂർത്തിയായ മുഴുവൻ പേരെയും പക്കെടുപ്പിക്കുവാനുള്ള പ്രവർത്തനങ്ങളാണ്
വടകര ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്കൂളിൽ അധ്യാപക നിയമനം
വടകര: വടകര ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്‌കൂളിലെ ജി.ഐ.എഫ്.ഡി. സെന്ററിലേക്ക് ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്‌കിൽ ടീച്ചർ തസ്‌തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഹയർസെക്കൻഡറി ഇംഗ്ലീഷ് അധ്യാപകരാകാൻ പി.എസ്.സി നിഷ്കർഷിച്ച യോഗ്യതയുള്ളവർക്ക് ഒക്ടോബർ മൂന്നിന് 11 മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. Summary: Vadakara Government Technical High School Teacher Recruitment
സോഷ്യലിസ്റ്റ് നേതാവ് അഡ്വ. എം.കെ.പ്രേംനാഥിനെ അനുസ്മരിച്ച് ഓർക്കാട്ടേരി അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി
വടകര: അഡ്വ. എം.കെ.പ്രേംനാഥ് അനുസ്മരണം സംഘടിപ്പിച്ച് ഓർക്കാട്ടേരി അഗ്രിക്കള്‍ച്ചറല്‍ മാർക്കറ്റിംഗ് കോ ഓപ്പറേറ്റിവ് സൊസൈറ്റി. മുൻ മന്ത്രി കെ.പി.മോഹനൻ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടി.എൻ.കെ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. വി.കെ. സന്തോഷ് കുമാർ, എ.കെ.ഗോപാലൻ, വി.ലത്തീഫ്, പി.കെ.കുഞ്ഞിക്കണ്ണൻ, എ.കെ.ബാബു, രാജഗോപാലൻ,
താമരശ്ശേരിയിൽ സ്വകാര്യ ബസ് സ്‌ക്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന്‍ മരിച്ചു
താമരശ്ശേരി: എകരൂലില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. താമരശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ കരുമല കുനിയില്‍ എന്‍.വി ബിജുവാണ് (48) മരിച്ചത്. ഇന്നലെ വൈകീട്ട് ആറു മണിയോടെയായിരുന്നു അപകടം. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ബിജു സഞ്ചരിച്ച സ്‌ക്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ
മാലിന്യ മുക്ത ജനകീയ കാമ്പയിന് ഒരുങ്ങി വടകര നഗരസഭ; ലോഗോ പ്രകാശം ചെയ്തു
വടകര: മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ ക്യാമ്പയിൻ്റെ വടകര നഗരസഭാതല ലോഗോ പ്രകാശനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.പിബിന്ദുവാണ് ലോഗോ പ്രകാശന കർമ്മം നിർവഹിച്ചത്. നഗരസഭതല നിർവഹണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥന്മാരും ഹരിത കർമ്മസേന, കുടുംബശ്രീ പ്രതിനിധികൾ, ഹരിത കേരളം മിഷൻ ആർ.പിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച്
മാഹി, തലശ്ശേരി, കൂത്തുപറമ്പ് അസംബ്ലി മണ്ഡലങ്ങളിൽ നാളെ ഹർത്താൽ
മാഹി: തലശ്ശേരി, മാഹി, കുത്തുപറമ്പ് അസംബ്ലി മണ്ഡലങളിൽ നാളെ സി.പി.ഐ.എം ഹർത്താലിന് ആഹ്വാനം ചെയ്തു. കൂത്തുപറമ്പ് സമരപോരാളി പുഷ്പനോടുള്ള ആദരസൂചകമായാണ് ഞായർ ഹർത്താൽ ആചരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾ, മദ്യശാലകൾ എന്നിവ അടച്ചിടും. വാഹനങ്ങൾ, പെട്രോൾ പമ്പ്, ഹോട്ടലുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുഷ്പന്റെ ഭൗതീക ശരീരം നാളെ രാവിലെ വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ട് വരും.