Karthi SA

Total 1819 Posts

അതി ദരിദ്രരെ കണ്ടെത്തി അവരുടെ ദാരിദ്ര്യത്തിന് പരിഹാരം കണ്ടു; മണിയൂർ ഇനി അതി ദരിദ്രരില്ലാത്ത പഞ്ചായത്ത്

മണിയൂർ: മണിയൂരിനെ അതി ദരിദ്രരില്ലാത്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. സർവേയിലൂടെ കണ്ടെത്തിയ 44 കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയാണ് ജില്ലയിൽ നാലാമത്തെ അതിദരിദ്രരില്ലാത്ത പഞ്ചായത്തായി മണിയൂർ മാറിയത്. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ് അധ്യക്ഷത വഹിച്ചു. 44 കുടുംബങ്ങളിലെയും മൂന്നുപേർക്ക് ഭക്ഷണമെത്തിച്ചും 38 പേരുടെ ആരോഗ്യപരമായ ആവശ്യങ്ങൾ

പെരുന്നാൾ ആഘോഷം; കാറിനുള്ളിൽ നിന്നും പടക്കം പൊട്ടി നാദാപുരത്ത് രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തി തകർന്നു

നാദാപുരം: പെരുന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ രണ്ടു പേര്‍ക്ക് പരിക്ക്. നാദാപുരത്തുണ്ടായ സംഭവത്തില്‍ കല്ലാച്ചി സ്വദേശി മുഹമ്മദ് ഷഹറാസ്, പൂവുള്ളതില്‍ റഹീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറില്‍ യാത്ര ചെയ്യുന്നതിനിടെ പടക്കം പൊട്ടിച്ച്‌ റോഡിലേക്ക് എറിയുന്നതിനിടെ കാറിനുള്ളിൽ നിന്ന് തന്നെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ കാറിനും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. കാറിൻ്റെ ഗ്ലാസുകൾ സ്ഫോടനത്തിൽ തകർന്നു.

ഒമാനിൽ വാഹനാപകടം; ഉംറയ്ക്ക് പുറപ്പെട്ട കാപ്പാട് സ്വദേശിയായ അമ്മയും മകളും ഉൾപ്പെടെ മൂന്ന്പേർ മരിച്ചു

കൊയിലാണ്ടി: ഒമാനില്‍ വാഹനാ പകടത്തില്‍ കോഴിക്കോട് കാപ്പാട് സ്വദേശികളായ അമ്മയും മകളും ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. കാപ്പാട് മാക്കാംകുളങ്ങര ശരീഫ് ഫാസില്‍ താമസിക്കും ശിഹാബിന്റെ ഭാര്യ സഹലയും മകള്‍ ഫാത്തിമ ആലിയ (17), കൂത്തുപറമ്പ് സ്വദേശി മിസ്അബിൻ്റെ മകൻ ദക്വാൻ (6) എന്നിവർ ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടാണ് സംഭവം. ഒമാനില്‍ നിന്നും ഉംറക്ക്

ബോധവത്കരണ ക്ലാസുകൾ, കായിക മത്സരങ്ങൾ, ലഹരി വിരുദ്ധ ജ്വാല; ലഹരി വ്യാപനത്തിനെതിരെ വിപുലമായ പരിപാടികളുമായി കുറ്റ്യാടിയിൽ യൂത്ത് കോൺഗ്രസ്

കുറ്റ്യാടി: അനുദിനം വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ കടന്നു കയറ്റത്തിനെതിരെ ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനു തുടക്കം കുറിച്ചിരിക്കുന്നത്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ലഘുലേഖ വിതരണം, ബോധവത്ക്കരണ ക്ലാസുകൾ, കായിക മത്സരങ്ങൾ, വീടുകളിലും അങ്ങാടികളിലും ലഹരി വിരുദ്ധ ജ്വാല

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

തിരുവനന്തപുരം: മാസപ്പിറവി കണ്ടും കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. റംസാന്‍ 29 പൂര്‍ത്തിയാക്കി വിശ്വാസികള്‍ നാളെ പെരുന്നാള്‍ ആഘോഷിക്കും. ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് പ്രഖ്യാപനം. പൊന്നാനി ഉൾപ്പെടെ ഉള്ള വിവിധ ഇടങ്ങളിൽ മാസപ്പിറവി ദൃശ്യമായി.ഹിജ്റ വർഷത്തിലെ ഒൻപതാമത്തെ മാസമായ റമദാനിലെ വ്രതകാലത്തിന് ശേഷം വരുന്ന ശവ്വാൽ മാസം ഒന്നിനാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. Summary: New

മണിയൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മാരാംമഠത്തിൽ കുഞ്ഞികൃഷ്ണൻ അന്തരിച്ചു

മണിയൂർ: മുടപ്പിലാവിൽ മാരാംമഠത്തിൽ കുഞ്ഞികൃഷ്ണൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. മണിയൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: സുമതി മകൻ: സുധീർ ബാബു (അധ്യാപകൻ റാണി പബ്ലിക് സ്‌കൂൾ വടകര). മരുമകൾ: പ്രീതി (ഫാർമസി അസിസ്റ്റന്റ് ആശ-എംജെ ഹോസ്പിറ്റൽ വില്യാപ്പള്ളി) സഹോദരങ്ങൾ: രാഘവൻ, ഭാസ്‌കരൻ, പരേതനായ നാരായണൻ.

എം. കുമാരൻ മാസ്റ്ററുടെ മുപ്പതാം ചരമവാർഷികം; പ്രമുഖ സ്വാതന്ത്യ സമര സേനാനിയുടെ ഓർമ്മയിൽ നാട്

വടകര: സി പി ഐ നേതാവും പ്രമുഖ സ്വാതന്ത്യ സമര സേനാനിയുമായ എം കുമാരൻ മാസ്റ്ററുടെ മുപ്പതാം ചരമവാർഷികം പഴങ്കാവിൽ ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ ഉദ്ഘാടനം ചെയ്തു. പി അശോകൻ അധ്യക്ഷത വഹിച്ചു. ഇകെ വിജയൻ

അധ്യാപക ഒഴിവ്; വിശദമായി അറിയാം

വടകര: കാർത്തികപ്പള്ളി എൽ.പി സ്കൂളിൽ അധ്യാപക ഒഴിവ്. അടുത്ത അദ്ധ്യായന വർഷം മുതൽ സ്ഥിരം തസ്തികയിലേക്കുള്ള ഒഴിവിലേക്കാണ് നിയമനം. നിയമന അഭിമുഖത്തിന്‌ യോഗ്യത ഉള്ള ഉദ്യോഗർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ അയക്കേണ്ട വിലാസം krishnan.unni353@gmail.com

ഓൺലൈൻ ഗെയിമുകളിൽ സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക; കുട്ടികള്‍ക്ക് നിര്‍ദേശങ്ങളുമായി കേരള പോലീസ്‌

പരീക്ഷക്കാലമൊക്കെ കഴിഞ്ഞു. ഇനി നമ്മുടെ കുട്ടികൾക്ക് അവധിക്കാലമാണ്. സ്വാഭാവികമായും നമ്മുടെ കുട്ടികൾ ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കാനും ഇടയുണ്ട്. അതുകൊണ്ടുതന്നെ ഓൺലൈൻ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും കുട്ടികള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് കേരള പോലീസ് അറിയിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും, ഓഫ്ലൈനിൽ എന്ന പോലെ തന്നെ ഓൺലൈനിലും പ്രധാനപ്പെട്ടതാണ്‌. അതുകൊണ്ടുതന്നെ അപരിചിതരിൽ നിന്നും

ചോറോട് അന്തിക്കുന്നുമ്മൽ ബാലൻ അന്തരിച്ചു

ചോറോട്: അന്തിക്കുന്നുമ്മൽ ബാലൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. സി പി എം ചേന്ദമംഗലം മുൻ ബ്രാഞ്ചംഗമായിരുന്നു. ഭാര്യ: നാരായണി മക്കൾ: ചിത്ര, ലിജിന, ലിസ്ന. മരുമക്കൾ: വാസു, ദിനേശൻ, സുജിത് സഹോദരങ്ങൾ: വാസു, ഭാസ്കരൻ, പരേതയായ ജാനകി

error: Content is protected !!