Karthi SA

Total 2185 Posts

പാസ്‌പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ട; പുതിയ മാറ്റങ്ങളുമായി വിദേശകാര്യ മന്ത്രാലയം

ദില്ലി: ഇന്ത്യൻ പൗരന്മാർക്ക് പാസ്‌പോർട്ടിൽ ജീവിതപങ്കാളിയുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ട.സ ർട്ടിഫിക്കറ്റിന് പകരം ഇനിമുതൽ ഇരുവരുടെയും ഒരുമിച്ചുളള ചിത്രം പതിച്ച സംയുക്ത സത്യവാങ്മൂലം മാത്രം മതിയാകും. ഇതിന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അനുമതി നൽകി. പാസ്‌പോർട്ടിന്റെ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സ്വയം സാക്ഷ്യപ്പെടുത്തിയ സംയുക്ത ഫോട്ടോ, ഇരുവരുടെയും പൂർണ്ണമായ

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ ശ്രദ്ധിക്കണം; സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പും ജാഗ്രതാ നിർദേശവും

തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പും ജാഗ്രതാ നിർദേശവും നൽകി കാലാവസ്ഥ വകുപ്പ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമായേക്കാം. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

കോഴിക്കോട് പതിനഞ്ചുവയസുകാരിയെ രണ്ട് സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: പതിനഞ്ചുവയസുകാരിയെ രണ്ടു സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. കൂടെയുണ്ടായിരുന്ന 11കാരൻ പീഡന ദൃശ്യങ്ങൾ പകർത്തി. കൗൺസിലിംഗിനിടയിലാണ് പെൺകുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. ഫറോക്കിൽ ഒരാഴ്ച മുമ്പാണ് സംഭവം. സംഭവത്തിൽ നല്ലളം പൊലീസ് കേസ് എടുത്തു. കുറ്റാരോപിതരായ കുട്ടികളോട് ചൊവ്വാഴ്ച സിഡബ്ല്യുസിക്കു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി.

ഉരുൾപൊട്ടൽ ദുരന്തം; വിലങ്ങാട് നിർമ്മാണ പ്രവൃത്തികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിലെ ആശങ്കയകറ്റണം

വിലങ്ങാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ 9,10,11 വാർഡുകളിലെ നിർമ്മാണ പ്രവൃത്തികൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന ജില്ലാ കലക്ടറുടെ വാക്കാലുള്ളനിർദ്ദേശം പുനപരിശോധിക്കണമെന്നമെന്ന് സിപിഎം. ജനങ്ങളുടെ ആശങ്കയകറ്റണമെന്നും സിപിഐ എം വിലങ്ങാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കലക്ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിലാണ് ദുരന്തമേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. എന്നാൽ ഇത് സംബന്ധിച്ച ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും വാണിമേൽ

വീണ്ടും വിഷുവെത്തി; വിഷുക്കണി ഒരുക്കുന്നതും കണി ദർശന സമയവും അറിഞ്ഞിരിക്കാം

വടകര: കണി കണ്ടുണരുക എന്നത് വിഷു ദിനത്തിന്റെ പ്രത്യേകതയാണ്. ബ്രാഹ്‌മ മുഹൂര്‍ത്തത്തിലാണ് കണികാണേണ്ടത്. ഉദയത്തിനു മുന്‍പ് വിഷുക്കണി കാണണം. കണി കണ്ടശേഷം കിടന്നുറങ്ങരുത്. വിഷുവിന്റെ തലേദിവസം രാത്രി വൈകി കുടുംബനാഥ വേണം കണി ഒരുക്കാന്‍. കുടുംബനാഥയുടെ അഭാവത്തില്‍ മറ്റാര്‍ക്കും കണി ഒരുക്കാം. വീട്ടില്‍ പൂജാ മുറിയിലോ തൂത്തു തളിച്ച് ശുദ്ധമാക്കിയ സ്ഥലത്തോ കണി ഒരുക്കാം. ഒരു

25 വർഷത്തെ നിറവിൽ പന്തിരിക്കര വിക്ടറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌; ആഘോഷമാക്കി നാട്

പന്തിരിക്കര: വിക്ടറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 25 ആം വാർഷികം ആഘോഷിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. ക്ലബ്ബിന്റെ സെക്രട്ടറി ബിനീഷ് അധ്യക്ഷനായി. അസീസ് കുന്നത്ത്, പി സി ലെനിൻ, സി.ഡി പ്രകാശൻ,ശ്രീകാന്ത് പി ടി എന്നിവർ സംസാരിച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ കനാൽ സൈഡിൽ വൃക്ഷത്തൈകളും ഔഷധ

വെള്ളറക്കാട് ട്രെയിന്‍തട്ടി മരിച്ച വയോധികനെ തിരിച്ചറിഞ്ഞു

മൂടാടി: വെള്ളറക്കാട് ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. വെള്ളറക്കാട് ചെവിചെത്തിപൊയില്‍ നാണു ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു. ഇന്ന് രാവിലെ മൂടാടി വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്താണ് മൃതദേഹം കണ്ടത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. ഭാര്യ: സുധ. മകള്‍: നീഷ്ണ. മരുമകന്‍: അജീഷ്.

റസ്റ്റ് ഹൗസുകൾ ജനകീയമായി; മൂന്ന് വർഷം കൊണ്ട് വടകര റെസ്റ്റ് ഹൗസിന് 23.7 ലക്ഷം രൂപ വരുമാനം

വടകര: വടകര താലൂക്കിൽ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന താമസ കേന്ദ്രമായി വടകര റെസ്റ്റ് ഹൗസ് മാറി. പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതി ആരംഭിച്ചതിനു ശേഷം വടകര റസ്റ്റ് ഹൗസിൽ 3526 ബുക്കിംഗുകൾ ഉണ്ടായി. ഇതുവഴി 2021 നവംബർ 1 ആം തീയതി മുതൽ 2025 മാർച്ച് 3 ആം തീയതി വരെയായി വടകര റസ്റ്റ് ഹൗസിൽ

കൈനാട്ടിയിൽ ദേശീയപാത നിർമാണത്തിനായി മണ്ണ് ഇറക്കിയ ഭാഗത്തൂടെ സ്വകാര്യ ബസ് മുന്നോട്ടെടുത്തു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്; മരണപ്പാച്ചിലിന് പൂട്ടിടണമെന്ന് ജനങ്ങൾ

വടകര: കൈനാട്ടിയിൽ ദേശീയപാത നിർമാണത്തിനായി മണ്ണ് ഇറക്കിയ ഭാഗത്തൂടെ സ്വകാര്യ ബസ് മുന്നോട്ടെടുത്തു. തലനാരിഴയ്ക്ക് അപകടം ഒഴിവായി. കണ്ണൂർ കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഡിടിഎസ് ക്ലാസിക് ബസാണ് അപകടത്തിൽപ്പെട്ടത്. ​ഗതാ​ഗതക്കുരുക്കിൽ നിന്ന് ഒഴിവാകുന്നതിന് വേണ്ടി മണ്ണ് ഇറക്കിയ ഭാഗത്തൂടെ തെറ്റായ ദിശയിൽ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. പെട്ടെന്ന് ബസിന്റെ മുൻഭാ​ഗം മൺകൂനയിൽ തട്ടി നിന്ന് പോയി.

കല്ലാച്ചിയിൽ രണ്ട് ഇടങ്ങളിൽ നിന്ന് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കല്ലാച്ചി: എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. വിഷ്ണു മംഗലം കിഴക്കെ പറമ്പത്ത് കെ.പി.റഹീസ് (27), കല്ലാച്ചിയിലെ ടാക്‌സി ജീപ്പ് ഡ്രൈവർ വിഷ്ണുമംഗലം ചമ്പോട്ടുമ്മൽ കെ.മുഹമ്മദ് സയിദ് (27) എന്നിവരാണ് പിടിയിലായത്.മുഹമ്മദ് സയിദിൽ നിന്ന് 0.11 ഗ്രാം എംഡിഎംഎ കണ്ടെത്തി. ലഹരി കടത്താൻ ഉപയോഗിച്ച കെഎൽ 18 എ.സി 8424 നമ്പർ സ്‌കൂട്ടർ പോലീസ് കസ്റ്റഡിയിൽ എടുത്തു. തെരുവൻ

error: Content is protected !!