വാഹനാപകടത്തില്‍ മരിച്ച മുയിപ്പോത്ത് സ്വദേശി അതുല്‍ സജീവ പൊതുപ്രവര്‍ത്തകന്‍; നഷ്ടം ഉള്‍ക്കൊള്ളാനാകാതെ സുഹൃത്തുക്കളും നാട്ടുകാരും


പേരാമ്പ്ര: കളി ചിരികളുമായി അവർക്കരികിലേക്ക് ഇനി അതുലില്ല. വാഹനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റിരുന്നെങ്കിലും ഭേധമായി അതുൽ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാൽ ഇന്നലെ വെെകീട്ടോടെ എല്ലാവരെയും ദു:ഖത്തിലാഴ്ത്തി അതുലിന്റെ മരണവാർത്തയെത്തി.

ബുധനാഴ്ച വെെകീട്ട് മുയിപ്പോത്ത് പയോളി പൊയില്‍ അതുല്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന സ്‌ക്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ആഗസ്റ്റ് 23 ന് മുയിപ്പോത്ത് -പാലച്ചുവട് റോഡിലാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ അതുല്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്.

എഞ്ചിനിയറിം​ഗ് പഠനം പൂർത്തിയാക്കിയതാണ് അതുൽ. തന്റെ സ്വപ്നങ്ങൾ ഓരോന്നായി പൂർത്തീകരിക്കുന്നതിനിടയിലാണ് വാഹനാപകടത്തിലൂടെ മരണം കവർന്നെടുത്തത്. എസ്.എഫ്.ഐയിലും ഡി.വെെ.എഫ്.ഐയിലും പ്രവർത്തിക്കുന്നതിനാൽ അതുലിന്റെ സൗഹൃദവലയത്തിൽ നിരവധി പേരുണ്ട്. എല്ലാ കാര്യങ്ങൾക്കും ഉത്സാഹത്തോടെ മുന്നിൽ നിൽക്കാറുള്ള യുവാവിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ.

Summary: Atul active public activist from Muipoth who died in a car accident; Friends and family can’t bear the loss

ബൈക്കും സ്‌ക്കൂട്ടറുമായി കൂട്ടിയിടിച്ച് ​ഗുരുതരമായി പരിക്കേറ്റു, ചികിത്സയിലായിരുന്ന മുയിപ്പോത്ത് സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ മരിച്ചു