നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ നിന്നുവീണ് അത്തോളി സ്വദേശിയായ യുവാവ് മരിച്ചു


അത്തോളി: ഷൊര്‍ണ്ണൂരില്‍ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. കൂനഞ്ചേരി നീലിയേടത്ത് ജമീലയുടെ മകന്‍ ഫസലുറഹ്‌മാന്‍ (35) ആണ് മരിച്ചത്. ഏര്‍വാടിയിലേക്ക് നേര്‍ച്ചക്ക് പോയി തിരിച്ചു വരും വഴിയാണ് അപകടം.

പിതാവ്: പരേതനായ പറമ്പിന്‍ തൊടിക മമ്മത് കോയ. സഹോദരങ്ങള്‍: ഫൈസല്‍ ഫസല്‍ (ഇരുവരും ദുബായ്).