‘ഐസ്‌ക്രീം വാങ്ങിയ ശേഷം വിഷം ചേര്‍ത്ത് കുട്ടിക്ക് നല്‍കി, കൊലയ്ക്ക് പിന്നില്‍ മുന്‍വൈരാഗ്യം’; അരിക്കുളത്തെ പന്ത്രണ്ടുകാരന്റെ മരണത്തിന്റെ നിര്‍ണായക സി.സി.ടി.വി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
പേരാമ്പ്ര: അരിക്കുളത്ത് പന്ത്രണ്ടുവയസുകാരന്‍ ഐസ്‌ക്രീം കഴിച്ച് മരിച്ച സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. അരിക്കുളത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കേസില്‍ പ്രതിയായ താഹിറ ഐസ്‌ക്രീം വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഈ ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് യുവതി സഹോദരന്റെ മകന് നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. കേളോത്ത് മഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ രിഫായിയാണ് ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കഴാച മരിച്ചത്.
കൊയിലാണ്ടി തയ്യിലിലെ വളക്കടയില്‍ നിന്നാണ് താഹിറ വിഷം വാങ്ങിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവ രണ്ടും കേസില്‍ വളരെ നിര്‍ണായകമാണ്. ഐസ്‌ക്രീം വാങ്ങി താഹിറ നേരെ എത്തിയത് കുട്ടി താമസിക്കുന്ന വാടക വീട്ടിലെലേക്കാണ്. താഹിറ മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാവിനാണ് ഐസ്‌ക്രീം നല്‍കാന്‍ ഉദ്ദേശിച്ചിരുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാല്‍ ഈ സമയത്ത് വീട്ടില്‍ കുട്ടിയും വാപ്പയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.
വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് മുഹമ്മദലിയുടെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പ്രതി സമ്മതിച്ചതായി പോലിസ് പറയുന്നു. കോഴിക്കോട് റുറല്‍ ജില്ലാ പോലീസ് മേധാവി ആര്‍ കറപ്പസാമിയുടെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി. ആര്‍.ഹരിപ്രസാദ്, സി.ഐ. കെ.സി.സുബാഷ് ബാബു, എസ്.ഐ.വി.അനീഷ്, പി.എം.ശൈലേഷ്, ബിജു വാണിയംകുളം, സി.പി.ഒ.കരീം, ഗംഗേഷ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശോഭ, രാഖി, എസ്.സി.പി.ഒ ബിനീഷ്, എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വീഡിയോ കാണാം: