പയ്യോളിയില്‍ വാഹനാപകടം; ബൈക്കും ലോറിയും കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു
പയ്യോളി: പൊയില്‍ക്കാവിലെ ദേശീയപ്രിയ ഹോട്ടല്‍ ഉടമ മോഹന്‍ദാസ് പയ്യോളി വാഹനാപകടത്തില്‍ മരിച്ചു. അന്‍പത്തിനാല് വയസായിരുന്നു.
ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ പയ്യോളി ടൗണിലായിരുന്നു അപകടം. മാഹിയിലേക്ക് പോകുകയായിരുന്ന മോഹന്‍ദാസിന്റെ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പയ്യോളി പൊലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ മോഹന്‍ദാസിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.