പേരാമ്പ്ര വാളൂരില്‍ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി


പേരാമ്പ്ര: പേരാമ്പ്ര വാളൂരില്‍ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. വാളൂര്‍ കൊയിലോത്ത് മീത്തല്‍ ബാലന്റെ മകന്‍ നിബിന്‍ ആണ് മരിച്ചത്. മുപ്പതുവയസായിരുന്നു.

നിബിന്റെ അച്ഛന്‍ സുഖമില്ലാതെ ആശുപത്രിയിലായതിനാല്‍ വീട്ടില്‍ നിബിന്‍ ഒറ്റയ്ക്കായിരുന്നു. അച്ഛന്റെ സഹോദരന്‍ രാവിലെ വീട്ടില്‍ വന്നു നോക്കിയപ്പോഴാണ് അടുക്കളയില്‍ നിബിനെ മരിച്ച നിലയിൽ കണ്ടത്. വയറിങ് തൊഴിലാളിയാണ്.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.