ബൈക്കും ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു; ചികിത്സയിലായിരുന്ന പുറക്കാട് സ്വദേശിയായ യുവാവ് അന്തരിച്ചു


പുറക്കാട്: വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന പുറക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പുറക്കാട് കണ്ണോത്ത് അരുൺ കുമാർ ആണ് അന്തരിച്ചത്. മുപ്പത്തി നാല് വയസ്സായിരുന്നു.

കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതിയാണ് അപകടം സംഭവിച്ചത്. തൃശ്ശൂരിൽ തൃപ്രയാറിനടുത്ത് വെച്ച് അരുൺ സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സുമായി കൂട്ടിയിട്ടിച്ച് അപകടമുണ്ടാവുകയായിരുന്നു. ഉടനെ തന്നെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നു. ഒരു മാസമായി ചികിൽസയിലിരിക്കവെയാണ് ഇന്ന് മരണം സംഭവിച്ചത്.

തൃശൂർ മാരിയറ്റ് ഹോട്ടൽ ജോലി ചെയ്യുകയായിരുന്നു അരുൺ. ഗംഗാധരൻ നമ്പ്യാരുടെയും നിളാദേവിയുടെയും മകനാണ്. ഭാര്യ: രശ്മി (തൃശൂർ )മകൻ: ആയുഷ് അർഹാൻ (3വയസ്സ്) സഹോദരൻ: നിഗീഷ് കുമാർ (ഇന്ത്യൻ ആർമി).

പോലീസ് ആശുപത്രിയിലെത്തി നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മാർട്ടത്തിനായി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.