ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള കിഡ്‌നി; മുതേരിയില്‍ ഇ- സേവ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ കിഡ്‌നി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു


പേരാമ്പ്ര: മരുതേരി ഊടുവഴി റോയല്‍ ഇ- സേവ കേന്ദ്രവും നുസ്റത്തുദ്ദീന്‍ വാട്സാപ്പ് കൂട്ടായ്മയും ചേര്‍ന്ന് സൗജന്യ കിഡ്‌നി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഇ- സേവ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തണല്‍ വടകരയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.

പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് അംഗം പി.എം സത്യന്‍ അധ്യക്ഷത വഹിച്ചു.

പി.പി.എ മജീദ്, എം.കെ അമ്മത്, രാജന്‍ മരുതേരി, രാജന്‍ തൊടുവയല്‍, പി.പി റഷീദ് മാസ്റ്റര്‍, പി.ടി ഇബ്രാഹിം മാസ്റ്റര്‍, എം.കെ കൃഷ്ണന്‍ മാസ്റ്റര്‍, ടി.പി ഷാജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.