മുക്കാളിയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ തീപടർന്നത് പരിഭ്രാന്തി പടർത്തി; രക്ഷകരായി വടകര അഗ്നിരക്ഷാ സേന
വടകര: മുക്കാളിയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത് ആശങ്ക പരത്തി. അഴിയൂർ പഞ്ചായത്തിൽ മുക്കാളി പതിമൂന്നാം വാർഡിലെ ജുബിത്തിൻ്റെ വീട്ടിലെ ഗാസ് സിലിണ്ടറിനാണ് തീ പടർന്നത്. വീടിൻ്റെ അടുക്കളയിൽ സ്ഥാപിച്ച ഗ്യാസ് സിലിണ്ടറിൽ തീപടരുകയായിരുന്നു.
ഉടൻതന്നെ വടകര ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഡി.സി.ബി എസ്റ്റിഗ്യൂഷർ ഉപയോഗിച്ച് തീയണയ്ക്കുകയും ഗ്യാസ് സിലിണ്ടർ സുരക്ഷിതമാക്കുകയും ചെയ്തു. അതോടെയാണ് വീട്ടുകാരുടെ ഏറെ നേരത്തെ ആശങ്കയ്ക്ക് അയവ് വന്നത്.
വടകര ഫയർഫോഴ്സ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കെ.സതീശൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിൽ റെസ്ക്യു ഓഫീസർമാരായ റിജീഷ് കുമാർ, ഷിജേഷ്.ടി, അമൽരാജ്, സാരംഗ്, ലികേഷ്, ബിനീഷ് കുമാർ, അനിത് കുമാർ എന്നിവർ പങ്കടുത്തു.