വീടിന്റെ കോണിപ്പടിയില്‍ നിന്നും വീണ് മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം; മരിച്ചത് പഞ്ചായത്ത് മെമ്പറുടെ മകൻ


മേപ്പയ്യൂര്‍: വീടിന്റെ കോണിപ്പടിയില്‍ നിന്നും വീണ് മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ജനകീയ മുക്ക് വടക്കെ പറമ്പില്‍ അഭിനാണ് മരണപ്പെട്ടത്. ഇരുപത്തിയൊന്‍പത് വയസായിരുന്നു.

ഇന്നലെ രാത്രി പതിനൊന്നുമണിയോടെയായിരുന്നു അപകടം. പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ കൈവരിയില്ലാത്ത കോണിപ്പടിയില്‍ നിന്നും താഴെ വീഴുകയായിരുന്നുവെന്നാണ് വിവരം.

ഡി.വൈ.എഫ്.ഐയുടെ സജീവന പ്രവര്‍ത്തകനാണ് അഭിന്‍. മേപ്പയ്യൂര്‍ പഞ്ചായത്തംഗം ശ്രീജയുടെ മകനാണ്. അച്ഛന്‍: ബാലകൃഷ്ണന്‍. സഹോദരങ്ങള്‍: അജിന്ദ്, അജിന്ദ്യ, അജില്‍. സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.