ബൈക്കും സ്‌ക്കൂട്ടറുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു, ചികിത്സയിലായിരുന്ന മുയിപ്പോത്ത് സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ മരിച്ചു
പേരാമ്പ്ര: വാഹനാപകടകത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുയിപ്പോത്ത് സ്വദേശിയായ യുവാവ് മരിച്ചു. മുയിപ്പോത്ത് പയോളി പൊയില്‍ അതുലാണ് മരിച്ചത്. 23 വയസാണ്.
അതുല്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന സ്‌ക്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ആഗസ്റ്റ് 23 ന് മുയിപ്പോത്ത് -പാലച്ചുവട് റോഡിലാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ അതുല്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. പയോളി നാരായണന്‍റെയും അജിതയുടെയും മകനാണ്. സഹോദരന്‍ അമല്‍.
അതുല്‍ എസ്എഫ്‌ഐ കുറ്റിയില്‍ പീടിക യൂണിറ്റ് സെക്രട്ടറിയും ഡിവൈഎഫ്‌ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമാണ്.
Summary: A 23-year-old man from Muipoth who was undergoing treatment died after being seriously injured in a collision between a bike and a scooter