സി.പി.എം ഉയര്‍ത്തി പിടിക്കുന്നത് മതനിരപേക്ഷ, ജനക്ഷേമ നിലപാടുകള്‍; കടിയങ്ങാടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവും കുടുംബവും സി.പി.എമ്മില്‍ ചേര്‍ന്നു
പേരാമ്പ്ര: കോണ്‍ഗ്രസില്‍ കൂട്ട രാജി. കടിയങ്ങാടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി.പി. കുഞ്ഞിക്കേളുവും കുടുംബവും ടി.വി രാമകൃഷ്ണനും (ടിവിആര്‍കെ) ഭാര്യയുമാണ് രാജിവെച്ച് സി.പിഎമ്മില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ചും സി.പി.എം ഉയര്‍ത്തി പിടിക്കുന്ന മതനിരപേക്ഷ ജനക്ഷേമ നിലപാടുകളോടുള്ള താത്പര്യവും കാരണമാണ് പതിറ്റാണ്ടുകളായുള്ള കോണ്‍ഗ്രസ് ബന്ധമുപേക്ഷിച്ചതെന്ന് രാജിവച്ചവര്‍ പറഞ്ഞു. നിലവില്‍ കോണ്‍ഗ്രസ് ബൂത്ത് ഭാരവാഹിയും ഐ.എന്‍.ടി.യു.സി നേതാവുമാണ് സി.പി.കുഞ്ഞിക്കേളു.
സി.പി.എം പേരാമ്പ്ര ഏരിയാ കമ്മറ്റി അംഗം കെ.വി. കുഞ്ഞിക്കണ്ണന്‍ രാജിവച്ചവരെ പതാക നല്‍കി സ്വീകരിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി, പന്തിരിക്കര ലോക്കല്‍ സെക്രട്ടറി പി.എം. കുമാരന്‍, എ.കെ. സദാനന്ദന്‍, കെ.എം. സാബു, പി.സി. ലെനിന്‍, ശോഭ അജയ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമീപകാലത്ത് കടിയങ്ങാട് നിന്ന് നേതാക്കളുള്‍പ്പെടെ ഒട്ടനവധി യു.ഡി.എഫ് പ്രവര്‍ത്തകര്‍ രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ്.