വാഗ്ദാനങ്ങള്‍ വെറുതെയല്ല,പ്രകടന പത്രികയിലെ 600ല്‍ 570 എണ്ണവും പൂര്‍ത്തിയാക്കി; മുഖ്യമന്ത്രി
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 570 എണ്ണവും പൂര്‍ത്തീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കേവലം വാഗ്ദാനങ്ങളല്ലെന്നും അത് നടപ്പാക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഓഖി, നിപ പ്രളയം, കാലവര്‍ഷക്കെടുതി, തുടരുന്ന കൊവിഡ് മഹാമാരി, ഇതിനൊന്നും ഇടവേള ഉണ്ടായിട്ടില്ല. ഇതിനെ നേരിടാനും അതിജീവിക്കാനും നടക്കേണ്ട വികസന കാര്യങ്ങള്‍ നടപ്പാക്കാനും സര്‍ക്കാരിന് സാധിച്ചു.ദുരന്തത്തിന്റെ ഭാഗങ്ങള്‍ ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് ഒരു സര്‍ക്കാരിന് ആകാവുന്നതിന്റെ പരമാവധി ചെയ്തുകൊണ്ട് ജനക്ഷേമപരമായ കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്തു.
ഇ. ശ്രീധരന്‍ നമ്മുടെ രാജ്യത്തെ ഒരു പ്രധാന വിദഗ്ധനായിരുന്നല്ലോ. അതിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ ഏത് വിദഗ്ധനും ബി.ജെ.പി ആയാല്‍ ബി.ജെ.പിയുടെ സ്വഭാവം കാണിക്കും. അതുകൊണ്ട് തന്നെ എന്തും വിളിച്ചു പറയാവുന്ന അവസ്ഥയിലേക്ക് അദ്ദേഹം എത്തിയിട്ടുണ്ടാകും. അദ്ദേഹത്തിന് മറുപടി നല്‍കാന്‍ തെരഞ്ഞെടുപ്പ് തീരുന്നത് വരെ കാത്തു നില്‍ക്കുന്നതാവും നല്ലതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.