റോഡ് വികസനം ‘പോസ്റ്റിൽ തട്ടി’ നിൽക്കുന്നു
കൊയിലാണ്ടി: റോഡ് വികസനത്തിന് തടസമായി വൈദ്യുതി പോസ്റ്റുകള്‍. മുത്താമ്പി വൈദ്യരങ്ങാടി, കാവുംവട്ടം,അണേല കൊയിലാണ്ടി റോഡിലെ 69 വൈദ്യുതി പോസ്റ്റുകളാണ് റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുന്നത്. റോഡ് വീതികൂട്ടി വികസിപ്പിക്കുമ്പോള്‍ ഇത്രയും പോസ്റ്റുകള്‍ നിര്‍ബന്ധമായും റോഡരികിലേക്ക് മാറ്റെണ്ടതുണ്ട്. ഇത് മാറ്റുന്നതിനായി നാല് ലക്ഷം രൂപയോളം ഇത് മാറ്റുന്നതിനായി നാല് ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഈ തുക നഗരസഭ കെ.എസ്.ഇ.ബിയില്‍ കെട്ടി വെക്കേണ്ടതുണ്ട്. എന്നാല്‍ ഇതുവരെ പോസ്റ്റുകള്‍ മാറ്റുന്നതിനാവശ്യമായ ചെലവിലേുള്ള തുക നഗരസസഭ കെ.എസ്.ഇ.ബി യില്‍ കെട്ടിവെച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
ഇവയില്‍ മിക്ക പോസ്റ്റുകളും റോഡിന്റെ മധ്യത്തിലായാണ് സ്ഥിതി ചെയ്യുന്നത്. ഇത് അവിടെ നിന്നും മാറ്റി സ്ഥാപിക്കാതെ റോഡ് വികസനം കൊണ്ട് പ്രയോജനമുണ്ടാവില്ല. മാത്രവുമല്ല റോഡ് വികസനത്തിന്റെ ഭാഗമായുള്ള അവസാനഘട്ട ടാറിംങ്ങ് പ്രവൃത്തിയും ആരംഭിച്ചിരിക്കുകയാണ്. ടാറിംങ്ങ് പ്രവൃത്തിക്ക് മുമ്പ് പോസ്റ്റുകള്‍ മാറ്റിയില്ലെങ്കില്‍ അവിടെ വീണ്ടും കുത്തി കുഴിക്കേണ്ടി വരും.
പോസ്റ്റുകള്‍ മാറ്റുന്നതിനാവശ്യമായ ചെലവ് കെ.എസ്.ഇ.ബിയില്‍ അടുത്ത ആഴ്ച കെട്ടി വെക്കുമെന്ന് നഗരസഭ വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണും പത്തൊന്‍പതാം വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ കെ.എ.ഇന്ദിര പറഞ്ഞു. തുക അടച്ചാല്‍ കെ.എസ്.ഇ.ബി ടെണ്ടര്‍ ക്ഷണിക്കും. അതിന് 15 ദിവസം വേണം. തുടര്‍ന്ന് കരാറുകാരനെ നിശ്ചയിച്ച് പോസ്റ്റുകള്‍ മാറ്റാനുളള നടപടിയെടുക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു. ആദ്യം 125 പോസ്റ്റുകള്‍ മാറ്റാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ ചെലവിലേക്ക് 25 ലക്ഷം രൂപ വേണ്ടി വരുമെന്നതിനാല്‍ മാറ്റേണ്ട പോസ്റ്റുകളുടെ എണ്ണം 69 ആയി കുറയ്ക്കുകയായിരുന്നു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക