യുഡിഎഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു


കൊയിലാണ്ടി: യു.ഡി.എഫ്. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് എം.കെ.രാഘവന്‍ എം.പി. ഉദ്ഘാടനം. ചെയ്തു. കൊയിലാണ്ടി ദേശീയപാതയില്‍ ശോഭിക ടെക്‌സ്‌ടൈല്‍സിന് എതിര്‍വശത്തായാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്‌മണ്യന്‍,മഠത്തില്‍ നാണു, വി.പി. ഭാസ്‌ക്കരന്‍, വി.പി. ദുല്‍ഫിക്കല്‍, വി.വി. സുധാകരന്‍, വി.പി. ഇബ്രാഹിം കുട്ടി, രാജേഷ് കീഴരിയൂര്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, കെ.പി. വിനോദ് കുമാര്‍, പി.ടി. ഉമേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.