മലപ്പുറം താനൂരില്‍ ചരക്കു ലോറിയും കണ്ടെയിനര്‍ ലോറിയും കൂട്ടിയിടിച്ചു; അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)


മലപ്പുറം: താനൂര്‍ മൂലക്കലില്‍ ചരക്കു ലോറിയും കണ്ടെയിനര്‍ ലോറിയും കൂട്ടിയിടിച്ചു. മൂലക്കല്‍ വളവില്‍ വച്ചാണ് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചത്.

മംഗലാപുരത്ത് നിന്ന് എറണാകുളം ജില്ലയിലെ ആലുവയ്ക്ക് പോകുകയായിരുന്ന ചരക്കു ലോറിയും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയിനര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ ചരക്കു ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന രാസവസ്തു റോഡില്‍ പരന്നൊഴുകി. താനൂര്‍ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി വെള്ളമൊഴിച്ച് രാസവസ്തു നിര്‍വീര്യമാക്കി.

അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലോറികള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്.

വീഡിയോ കാണാം: