ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശി മരിച്ചു


കൂരാച്ചുണ്ട് : ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് പൂവത്തുംചോല ചേറാടി അബ്ദുൾ അസീസ് മുസ്‌ലിയാർ മരിച്ചു. അറുപത് വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരണം. കല്ലാനോട് ഇരുപത്തിയെട്ടാം മൈലിൽ വ്യാഴാഴ്ചയായിരുന്നു അപകടം.

കൂരാച്ചുണ്ട് പൂവത്തുംചോല ശാഖ മുസ്‌ലിം ലീഗ് ജന. സെക്രട്ടറി, എസ്.എം.എഫ്. പഞ്ചായത്ത് വൈസ് പ്രസിഡൻറ്, ചക്കിട്ടപാറ നൂറുൽ ഇസ്ലാം മദ്രസ സ്വദർ മുഅല്ലിം, കർഷകത്തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് റാഫി വാഫി(അത്യോടി മുനവ്വിറുൽ ഇസ്ലാം മദ്രസ അധ്യാപകൻ), റൈഹാനത്ത്, റസീന. മരുമക്കൾ: ഹന്നത്ത് ബീവി, മുഹമ്മദ്, ഷംസുദ്ദീൻ. ഖബറടക്കം തിങ്കളാഴ്ച അത്യോടി മുഹയിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.