പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികളില്‍ വന്‍വര്‍ധനവ്; ഇന്ന് 226 പേര്‍ക്ക് കൊവിഡ്, ആശങ്കയുയര്‍ത്തി കായണ്ണ, ചങ്ങരോത്ത്, പേരാമ്പ്ര എന്നിവിടങ്ങളിലെ കൊവിഡ് വ്യാപനം


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 226
പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 226 എന്ന കണക്ക്. കായണ്ണ, ചങ്ങരോത്ത് എന്നീപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

പേരാമ്പ്ര പഞ്ചായത്തില്‍ 31ുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ലാത്ത്. ചങ്ങരോത്ത് മൂന്ന് പേരുടെയും ചെറുവണ്ണൂരില്‍ ഒരാളുടെയും രോഗ ഉറവിടം വ്യക്തമല്ല. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 30
അരിക്കുളം- 8
ചക്കിട്ടപ്പാറ – 18
ചങ്ങരോത്ത് -32
ചെറുവണ്ണൂര്‍ – 2
കായണ്ണ – 34
കീഴരിയൂര്‍-22
കൂത്താളി – 24
മേപ്പയൂര്‍ -12
നൊച്ചാട്- 17
തുറയൂര്‍ – 21

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളും അവ ഉള്‍പ്പെടുന്ന കാറ്റഗറിയും

  • കാറ്റഗറി ബി (ടി പി ആര്‍ 5 ശതമനത്തിനും 10 നും ഇടയില്‍)
    1. പേരാമ്പ്ര
    2. ചക്കിട്ടപ്പാറ
  • കാറ്റഗറി സി (ടി പി ആര്‍ നിരക്ക് 10 ശതമാനത്തിവും 15 നും ഇടയില്‍)
    1. നൊച്ചാട്
    2. ചെറുവണ്ണൂര്‍
    3. തുറയൂര്‍
    4. അരിക്കുളം
  • കാറ്റഗറി ഡി ( ടി പി ആര്‍ 15 ശതമാനത്തിന് മുകളില്‍)
    1. കൂത്താളി
    2. കീഴരിയ്യൂര്‍
    3. ചങ്ങരോത്ത്
    4. കായണ്ണ
    5. മേപ്പയ്യൂര്‍