പിണറായി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നൊച്ചാട് യു.ഡി.എഫിന്റെ സായാഹ്ന ധര്‍ണ്ണ
പേരാമ്പ്ര: കേരളം ഭരിക്കുന്നത് കമ്മീഷന്‍ സര്‍ക്കാറാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്. പിണറായി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നൊച്ചാട് മുളിയങ്ങലില്‍ യു.ഡി.എഫ് നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊട്ടതിനൊക്കെ കമ്മീഷന്‍ പറ്റുന്ന പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ് കേരളം ഭരിക്കുന്നത്. ജനവിരുദ്ധ നിലപാടുകളുടെ ഒരു വര്‍ഷമാണ് കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ചത്. തോന്നിയത് പോലെ മദ്യഷാപ്പുകള്‍ അനുവദിച്ചതിന് പിന്നില്‍ കോടികളുടെ അഴിമതിയാണ് ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ടി.പി.നാസര്‍ അധ്യക്ഷനായ പരിപാടിയില്‍ വി.പി.ദിനേശന്‍ സ്വാഗതം പറഞ്ഞു. പി.സി.സിറാജ്, ടി.കെ.ഇബ്രായി, കെ.മധു കൃഷ്ണന്‍, സി.മമ്മു, പി.ഹാരിസ് എന്നിവര്‍ സംസാരിച്ചു. പി.കെ.മോഹനന്‍ നന്ദി പറഞ്ഞു.