പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; നിര്‍ണായക വിധിയെഴുത്ത് മറ്റന്നാള്‍


കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. കൊട്ടിക്കലാശത്തിന് നിയന്ത്രണമുണ്ടെങ്കിലും പ്രചാരണാവേശം മൂര്‍ധന്യതയിലെത്തും. അതുകൊണ്ട് തന്നെ ഇനിയുളള മണിക്കൂറുകള്‍ പരമാവധി വോട്ടുറപ്പിക്കാനുളള നെട്ടോട്ടത്തിലായിരിക്കും സ്ഥാനാര്‍ത്ഥികളും മുന്നണികളും.

കൊയിലാണ്ടി മണ്ഡലത്തിലും പ്രചാരണവുമായി ബന്ധപ്പെട്ട് മൂന്ന് മുന്നണികളും രംഗത്തുണ്ട്. കൊട്ടിക്കലാശത്തിന് കര്‍ശനമായി നിയന്ത്രണമുണ്ട്. കൊവിഡ് വ്യാപനം തടയാന്‍ മുന്നണികള്‍ പ്രത്യേകം തയ്യാറാകണമെന്ന് ജില്ല്ാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പരമാവധിയിടങ്ങളില്‍ പോയി വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥികളും അനുഗാമികളും.