പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി, കോഴിക്കോട് ജില്ലയില്‍ പത്രിക നല്‍കിയത് 138 പേര്‍
കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പതികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ജില്ലയിലെ 13 മണ്ഡലങ്ങളിലായി 138 പേരാണ് പത്രിക നല്‍കിയത്. കൊയിലാണ്ടി, ബാലുശ്ശേരി മണ്ഡലങ്ങളില്‍ നിന്ന് 9 പേര്‍ വീതവും പേരാമ്പ്രയില്‍ നിന്ന് 8 പേരുമാണ് പത്രിക സമര്‍പ്പിച്ചത്.
ജില്ലയില്‍ കൊടുവള്ളിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പത്രിക സമര്‍പ്പിച്ചത്. 16 പേരാണ് പത്രിക നല്‍കിയിട്ടുള്ളത്. ഏറ്റവും കുറവ് എട്ടു വീതം നല്‍കിയ പേരാമ്പ്ര, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലാണ്. മാര്‍ച്ച് 12ന് ആരംഭിച്ച പത്രിക സമര്‍പ്പണം വെള്ളിയാഴ്ച പൂര്‍ത്തിയായി. സൂക്ഷ്മപരിശോധന ശനിയാഴ്ച നടക്കും.
സ്ഥാനാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്
കൊയിലാണ്ടി-9
രാധാകൃഷ്ണന്‍ (ബിജെപി), എന്‍.സുബ്രഹ്‌മണ്യന്‍ (ഐഎന്‍സി), ഷീബ (സിപിഐഎം), സി.പ്രവീണ്‍കുമാര്‍ (എസ്.യു.സി.ഐ കമ്യൂണിസ്റ്റ്), ജമീല (സി.പി.ഐ.എം), ജയന്‍ (ബിജെപി), സുബ്രഹ്‌മണ്യന്‍ (സ്വതന്ത്രന്‍), ഭാസ്‌കരന്‍.വി.പി (ഐഎന്‍സി), ജമീല.പി.പി (സ്വത).
പേരാമ്പ്ര-8
കെ.വി.സുധീര്‍ (ബിജെപി), ഇസ്മയില്‍ (എസ്ഡിപിഐ), ടി.പി.രാമകൃഷ്ണന്‍ (സിപിഐ എം), ബാബു (സിപിഐ എം), ഇബ്രായിക്കുട്ടി (സ്വത), അബ്ദുള്‍ ഹമീദ് (എസ്ഡിപിഐ), ചന്ദ്രന്‍ (സ്വത), ഇബ്രാഹിംകുട്ടി എം (സ്വത)
ബാലുശ്ശേരി-9
സച്ചിന്‍ദേവ് (സിപിഐ എം), ശ്രീജ (സിപിഐ എം), വി.കെ.ധര്‍മജന്‍ (ഐഎന്‍സി), ലിബിന്‍രാജ് (ബിജെപി), ഇ.എ.ജോബിഷ് (ബഹുജന്‍ സമാജ് പാര്‍ട്ടി), ചന്ദ്രിക.എന്‍.കെ (വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ), മോഹന്‍ദാസ്.സി.എം (റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അംബേദ്കര്‍), ധര്‍മേന്ദ്രന്‍ (സ്വത), രാജേഷ് കുമാര്‍ (ബിജെപി).