നേരിന്റെ പക്ഷത്തേക്കെന്ന് സിറാജും കുടുംബവും; ചക്കിട്ടപ്പാറയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും കുടുംബവും സി.പി.എമ്മില്‍ ചേര്‍ന്നു
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും കുടുംബവും കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. ചക്കിട്ടപാറ ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് പരിധിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും, ഐ.എന്‍.ടി.യു.സി മോട്ടോര്‍ സെക്ഷന്‍ ചക്കിട്ടപാറ യൂണിറ്റ് പ്രസിഡന്റുമായ ചെമ്പ്രമീത്തല്‍ സിറാജും കുടുംബവുമാണ് സി.പി.എമ്മിലെത്തിയത്.
ചക്കിട്ടപ്പാറ ഏരിയ കമ്മറ്റി അംഗം പള്ളുരുത്തി ജോസഫ്, ലോക്കല്‍ സെക്രട്ടറി എ ജി ഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് പാര്‍ട്ടി കൊടി നല്‍കി സിറാജിനെയും കുടുംബത്തെയും സ്വീകരിച്ചു. നേരിന്റെ പക്ഷത്ത് ഇനി എന്നും ഉണ്ടാവുമെന്ന് സിറാജും കുടുംബവും വ്യക്തമാക്കി. വരും ദിവസങ്ങളിലും കോണ്‍ഗ്രസ് വിട്ട് നിരവധി പേര്‍ സി.പി.എമ്മില്‍ ചേര്‍ന്നമെന്ന് നേതാക്കള്‍ പറഞ്ഞു.