നിയമസഭാ തെരഞ്ഞെടുപ്പ്: കൊയിലാണ്ടിയില്‍ പോളിംഗ് സാമഗ്രികള്‍ വിതരണത്തിന് ഒരുങ്ങി


കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പോളിംഗ് സാമഗ്രികള്‍ വിതരണത്തിന് ഒരുങ്ങി . താലൂക്കിലെ കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി അസംബ്‌ളി മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികളാണ് വിതരണത്തിനായി തയ്യാറായി നില്‍ക്കുന്നത്.

മൊത്തം 945 ബൂത്തുകളാണ് ഉള്ളത്. 44 ഐറ്റം സാധനങ്ങളാണ് വിതരണം ചെയ്യുന്നത്. കൊയിലാണ്ടി തഹസില്‍ദാര്‍ പി.എം. കുര്യന്റെ നേതൃത്വത്തിലാണ് പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുക. കൊയിലാണ്ടിയിലെ സാമഗ്രികള്‍ ജി.വി.എച്ച്.എസ്.എസ് പയ്യോളി, ബാലുശ്ശേരിയില്‍ മര്‍ക്കസ് പബ്ലിക് സ്‌കൂളിലും പേരാമ്പ്രയിലേത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് വിതരണം ചെയ്യുക.

തെരഞ്ഞെടുപ്പിന് ഇനി മൂന്ന് നാള്‍ ശേഷിക്കെ ജില്ലയിലാകെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.