ജില്ലയില്‍ 48 മണിക്കൂര്‍ സമ്പൂര്‍ണ മദ്യനിരോധനം
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 48 മണിക്കൂര്‍ സമ്പൂര്‍ണ മദ്യനിരോധനം. ഇന്ന് വൈകീട്ട് ഏഴ് മുതല്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴുവരെയാണ് മദ്യനിരോധനമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും കര്‍ശനമായ പരിശോധന നടത്തും. രണ്ട് ദിവസമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തുന്നത്. പൊതുജനങ്ങളും സ്ഥാനാര്‍ത്ഥികളും മുന്നണികളും സംയമനത്തോടെ തെരഞ്ഞെടുപ്പിന്റെ ഭാഗമാകണമെന്നും ക്രമസമാധനനില തകര്‍ക്കുന്ന പ്രവര്‍ത്തികള്‍ ഉണ്ടാവരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.