ജില്ലയില്‍ 21 പേരുടെ നാമനിര്‍ദേശ പത്രിക തള്ളി
കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ സൂക്ഷ്മ പരിശോധനയില്‍ 21 പേരുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളി. കുന്നമംഗലം യുഡിഎഫ് സ്വതന്ത്രന്‍ ദിനേശ് പെരുമണ്ണ പത്രികയില്‍ പാര്‍ട്ടി ഭാരവാഹിത്വം രേഖപ്പെടുത്താത്തതിനെ തുടര്‍ന്നു തര്‍ക്കമുയര്‍ന്നെങ്കിലും പിന്നീട് അംഗീകരിച്ചു.
നാദാപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പത്രിക തള്ളിയത്. അപരന്‍മാരായ എം.സി.വിജയന്റെതും കെ.പ്രവീണ്‍കുമാറിന്റെതുമുള്‍പ്പെടെ 5 പേരുടെ പത്രിക തള്ളി.
കൊയിലാണ്ടിയില്‍ ഒരാള്‍ പത്രിക പിന്‍വലിച്ചു. കോഴിക്കോട് സൗത്തില്‍ ഒരാള്‍ സമര്‍പ്പിച്ച 4 സെറ്റ് പത്രികകളില്‍ ഒന്ന് തള്ളി. 138 പേരാണ് പത്രിക നല്‍കിയത്. ഇതില്‍ 21 എണ്ണം തള്ളുകയും ഒരു പത്രിക പിന്‍വലിക്കുകയും ചെയ്തതോടെ 116 പേരുടെ പത്രികകള്‍ സാധുവായി.