വെങ്ങളത്ത് വീട്ടിലേക്ക് ലോറി ഇടിച്ചുകയറി; അപകടത്തില്‍ ആര്‍ക്കും പരുക്കില്ല


ചേമഞ്ചേരി: വെങ്ങളം മേല്‍പ്പാലത്തിന് സമീപം ദേശീയപാതയോരത്തെ വീട്ടിലേക്ക് ലോറി ഇടിച്ചു കയറി. ഇന്ന് രാവിലെ 9.30 നായിരുന്നു സംഭവം. വീടിന്റെ മുന്‍വശത്തെ മതില്‍ ഇടിച്ച് തകര്‍ത്താണ് അപകടം നടന്നത്.

കാദര്‍ ഹാജിയുടെ ബിസ്മി എന്ന വീട്ടിലേക്കാണ് ലോറി ഇടിച്ചുകയറിയത്. കാദര്‍ ഹാജിയും ഭാര്യയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. വീടിന്റെ മതില്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. കോഴിക്കോട് തൊണ്ടയാട് നിന്നും വെങ്ങളത്തെ കെ.ആര്‍.എസ് ഗോഡൗണിലേക്ക് പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് ഇടിച്ചത്.