കോഴിക്കോട് ജില്ലയില്‍ 78.26 ശതമാനം പോളിംഗ്


കോഴിക്കോട്: വൈകിട്ട് 7.35ന് ജില്ലയില്‍ 78.26 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 25,58,679 വോട്ടര്‍മാരില്‍ 20,02,477 പേരാണ് വോട്ട് ചെയ്തത്. 12,39,212 പുരുഷ വോട്ടര്‍മാരില്‍9,57,426 പേരും 13,19,416 സ്ത്രീ വോട്ടര്‍മാരില്‍ 10,45,035 പേരും 51 ട്രാന്‍സ്ജന്റര്‍ വോട്ടര്‍മാരില്‍ 16 പേരും സമ്മതിദാനാവകാശം വിനിയോഗിച്ചു. കൊയിലാണ്ടിയില്‍ ഇത്തവണ രേഖപ്പെടുത്തിയത് 77.33 ശതമാനം പോളിംഗ് ആണ്.

ജില്ലയിലെ മണ്ഡലങ്ങളുടെ പോളിംഗ് ശതമാനം

1. വടകര- 79.12
2. കുറ്റ്യാടി- 81.12
3. നാദാപുരം- 78.66
4. കൊയിലാണ്ടി- 77.33
5. പേരാമ്പ്ര- 79.62
6. ബാലുശ്ശേരി- 78.03
7. എലത്തൂര്‍- 77.93
8. കോഴിക്കോട് നോര്‍ത്ത്- 73.77
9. കോഴിക്കോട് സൗത്ത്- 74.17
10. ബേപ്പൂര്‍- 77.83
11. കുന്ദമംഗലം- 81.40
12. കൊടുവള്ളി- 79.82
13. തിരുവമ്പാടി- 76.92