കോഴിക്കോട് കോവൂരില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍പൊട്ടി ഡിവൈഡറിലേക്ക് ഇടിച്ചു കയറി; രണ്ടു പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോവൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടു. യാത്രക്കാരിക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. വടകര കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ സിന്ധുവിനും, യാത്രക്കാരിക്കുമാണ് പരുക്കേറ്റത്.
ഇന്ന് പുലര്‍ച്ചെ ആറരയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് സിറ്റിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഒരു യാത്രക്കാരിയും വനിത കണ്ടക്ടറും ഡ്രൈവറും മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്.
തലശ്ശേരി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന വടകര ഡിപ്പോയിൽ നിന്നുള്ള ബസ് ആണ് അപകടത്തിൽപ്പെട്ടത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് കോവൂരിലേക്കുള്ള ഇറക്കത്തിൽ വെച്ച് ടയർ പൊട്ടി ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.