കൊയിലാണ്ടിയുടെ പിന്നാക്കാവസ്ഥ പരിഹരിക്കുമെന്ന് എന്‍.സുബ്രഹ്‌മണ്യന്‍


കൊയിലാണ്ടി: വികസനരംഗത്ത് കൊയിലാണ്ടിയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് കൊയിലാണ്ടിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍. സുബ്രഹ്‌മണ്യന്‍ .താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തും. കടലോര മേഖല യുള്‍പ്പെടെയുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണും.

 

സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയില്‍ വീട് നിര്‍മ്മിക്കാന്‍ സഹായം ലഭിച്ചിട്ടും സാങ്കേതിക തടസങ്ങള്‍ കാരണം നിര്‍മ്മാണം നടത്താന്‍ കഴിയാത്തവര്‍ക്ക് തടസം നീക്കാന്‍ നടപടിയെടുക്കും. കൊയിലാണ്ടിയില്‍ ഫിഷറീസ് പോളിടെക്‌നിക്, വനിത കോളേജ്, സര്‍ക്കാര്‍ ബി.എഡ്. സെന്റര്‍ എന്നിവ തുടങ്ങും. നന്തിയിലെ കെല്‍ട്രോണ്‍ യൂണിറ്റിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും.

കൊയിലാണ്ടി ഹാര്‍ബര്‍ രാജ്യത്തെ മികച്ച മത്സ്യബന്ധന തുറമുഖമായി രൂപാന്തരപ്പെടുത്തും. ഫിഷറീസ് സര്‍വ്വകലാശാലയുടെ നൂതന കോഴ്‌സുകള്‍ കൊയിലാണ്ടിയിലാരംഭി ക്കും. കൊയിലാണ്ടിയില്‍ വല നിര്‍മ്മാണ യൂണിറ്റ്, ബോട്ട് റിപ്പയര്‍ യൂണിറ്റ് എന്നിവ സ്ഥാപിക്കും. മൂടാടി, തിക്കോടി, പയ്യോളി എന്നിവിടങ്ങളില്‍ ഫിഷ് ലാന്റിങ് സെന്റര്‍ നിര്‍മ്മിക്കും. കനാല്‍ വെള്ളം എല്ലാ സ്ഥലങ്ങളിലുമെത്തിക്കാന്‍ നടപടി യുണ്ടാകും. അകലാപ്പുഴ, കോരപ്പുഴ എന്നിവ കേന്ദ്രീകരിച്ച് ആലപ്പുഴ മോഡല്‍ ടൂറിസം പദ്ധതി നടപ്പാക്കും.

പത്രസമ്മേളനത്തില്‍ യു.ഡി.എഫ്. നേതാക്കളായ മoത്തില്‍ അബ്ദുറഹി മാന്‍, മഠത്തില്‍ നാണു മാസ്റ്റര്‍, വി.പി. ഇബ്രാഹിംകുട്ടി, വി.പി. ഭാസ്‌കരന്‍ എന്നിവരും പങ്കെടുത്തു.