കൊയിലാണ്ടിയില്‍ പൊലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചു


കൊയിലാണ്ടി: തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി പോലീസിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ റൂട്ട് മാര്‍ച്ച് നടത്തി. പോലീസ്, ഡിഎസ്എഫ് എന്നീ സേനാംഗങ്ങളാണ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തത്. കൊയിലാണ്ടി എസ്‌ഐമാരായ ഷീജു, ഹെറാള്‍ഡ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചായിരുന്നു റൂട്ട് മാര്‍ച്ച് നടത്തിയത്. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് മാര്‍ച്ച് നടത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. വിവധ ഭാഗങ്ങളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തും.