കൊയിലാണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം സമാധാനപരം, വിധിയെഴുത്തിന് ഇനി രണ്ട് നാള്‍
കൊയിലാണ്ടി: കൊട്ടിക്കലശമില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കൊയിലാണ്ടിയില്‍ സമാധാനപരം. മണ്ഡലത്തിലുടനീളം പൊലീസ് കര്‍ശന ജാഗ്രത നല്‍കിയിരുന്നു.
വോട്ടര്‍മാരെ നേരിട്ട് കണ്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍. സുബ്രഹ്‌മണ്യന്‍ വോട്ട് തേടി. കൊയിലാണ്ടി കടപ്പുറത്തും ബീച്ച് റോഡ്, മുബാറക്ക് റോഡ് എന്നിവിടങ്ങളിലും വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടു തേടി. പയ്യോളി,കോട്ടത്തുരുത്തി, എന്നിലടങ്ങളില്‍ സ്ഥാനാര്‍ത്ഥിയെത്തി. കൊയിലാണ്ടിയില്‍ ഹുസൈന്‍ ബാഫക്കി തങ്ങള്‍, എ.അസീസ,പയ്യോളിയില്‍ സി.പി.സദ്ക്കത്തുള്ള,കെ.ടി.വിനോദ്,പി.എം.ഹരിദാസന്‍, മഹിജ എളോടി തുടങ്ങിയവരും സുബ്രഹ്‌മണ്യനെ അനുഗമിച്ചു.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് മാര്‍ഗ്ഗം മണ്ഡലത്തിലുടനീളം ചുറ്റി സഞ്ചരിച്ച് പ്രവര്‍ത്തകരെ ആവേശം കൊളളിച്ചു. മൂടാടി, തിക്കോടി, നന്തി, പയ്യോളി ,കൊയിലാണ്ടി, നടേരി, കാവുംവട്ടം, അണേല , കുറുവങ്ങാട്, ചെങ്ങോട്ടുകാവ്, ചേലിയ, കാഞ്ഞിലശ്ശേരി, പൂക്കാട്, വെങ്ങളം, കാട്ടിലപീടിക, കണ്ണങ്കടവ്, കാപ്പാട്, മന്ദമംഗലം, കൊല്ലം, എന്നിലിടങ്ങളിലൂടെ റോഡ് ഷോ നടത്തി.
എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി.എന്‍.പി.രാധാകൃഷ്ണന്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി. കൊരയങ്ങാട് തെരു,ചെങ്ങോട്ടുകാവ്,ചേമഞ്ചേരി,തിക്കോടി എന്നിവിടങ്ങളില്‍ ഒട്ടെറെ പ്രവര്‍ത്തകരോടൊപ്പമാണ് രാധാകൃഷ്ണന്‍ വോട്ട് തേടിയെത്തിയത്. കെ.വി.സുരേഷ്,എസ്.ആര്‍.ജയ്കിഷ്,പ്രജിത്,പയറ്റുവളപ്പില്‍ സന്തോഷ്, മണികണ്ഠന്‍,മണി വെള്ളയില്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.
മറ്റന്നാള്‍ ജനങ്ങള്‍ വിധിയെഴുതും. കടുത്ത മത്സരമായിരിക്കും ജില്ലയിലുടനീളം നടക്കുക. സ്ഥാനാര്‍ത്ഥികളും മുന്നണികളും ശുഭപ്രീതക്ഷയിലാണ്.