കൊയിലാണ്ടിയിലെ വോട്ടിംഗ് മെഷീനുകളില്‍ തകരാര്‍, പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍


കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകളില്‍ തകരാര്‍ കണ്ടെത്തി. പയ്യോളിയില്‍ നടന്ന പരിശോധനയിലാണ് തകരാര്‍ കണ്ടെത്തിയത്. ആകെ 370 മെഷീനുകളാണ് കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഉള്ളത്. അതില്‍ മിക്കയെണ്ണത്തിലും പ്രശ്‌നമുണ്ടെന്നാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അറിയിച്ചത്.

ഇന്ന് രാവിലെ 7.30 ക്ക് തന്നെ അധികൃതര്‍ പയ്യോളിയില്‍ എത്തിയരുന്നു. ഒന്‍പത് മണിയോടു കൂടി വിവിധ പാര്‍ട്ടിയിലെ പ്രതിനിധികളും സ്ഥലത്തെത്തി. എല്ലാ മെഷീനുകളിലും പേരിന്റെ ഇന്‍ഷ്യല്‍ തെറ്റാണ് . കാനത്തില്‍ ജമീലയുടെ പേരില്‍ തെറ്റുണ്ട്. മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ പേരിലും സമാനമായ തെറ്റ് ചൂണ്ടിക്കാട്ടി. നിലവില്‍ പാര്‍ട്ടി പ്രതിനിധികളോട് മൂന്ന് മണിക്ക് പ്രശ്‌നം പരിഹരിക്കാമെന്ന് അധികൃതരും. ആറ് മണിയോടെ പരിഹാരം കാണാമെന്നുമാണ് എഞ്ചിനീയര്‍മാര്‍ അറിയിച്ചത്. രണ്ട് അറിയിപ്പ് വന്ന പശ്ചാത്തലത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാര്‍ പരിശോധന മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കരുതെന്നാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചത്.