കായികതാരങ്ങള്‍ക്ക് കേരള പോലീസില്‍ അവസരം: അപേക്ഷ ഇന്നുകൂടി; വനിതകള്‍ക്കും അവസരം, വിശദാംശങ്ങള്‍ അറിയാം


തിരുവനന്തപുരം: കേരള പോലീസിലെ ഹവില്‍ദാര്‍ തസ്തികയില്‍ 43 ഒഴിവുകള്‍. കായിക താരങ്ങള്‍ക്കാണ് അവസരം. നീന്തല്‍വിഭാഗത്തില്‍ വനിതകള്‍ക്കും ഹാന്‍ഡ്‌ബോള്‍, ഫുട്‌ബോള്‍ എന്നിവയില്‍ പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, സൈക്ലിങ്, വോളിബോള്‍ എന്നിവയില്‍ ആണ്‍പെണ്‍ വ്യത്യാസമില്ല.

ഒഴിവുകള്‍: അത്‌ലറ്റിക്‌സ്- 19, ബാസ്‌കറ്റ്‌ബോള്‍ -7, നീന്തല്‍ -2 (സ്ത്രീ), ഹാന്‍ഡ്‌ബോള്‍ ഒന്ന് (പുരുഷന്‍), സൈക്ലിങ്-4, വോളിബോള്‍-4, ഫുട്‌ബോള്‍-6 (പുരുഷന്‍).

വിശദവിവരങ്ങള്‍ക്കും അപേക്ഷയ്ക്കും: http://keralapolice.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സെപ്റ്റംബര്‍ പത്താണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനതിയതി.

2018 ജനുവരി ഒന്നിനുശേഷം കായിക യോഗ്യത നേടിയവര്‍ക്കാണ് അവസരം അംഗീകൃത സംസ്ഥാന മീറ്റിലെ വ്യക്തിഗത ഇനങ്ങളില്‍ ഒന്ന്/രണ്ട് സ്ഥാനം. സംസ്ഥാനത്തെ പ്രതിനിധാനംചെയ്യുന്നതിന് യോഗ്യത നേടിയവരാകണം. അംഗീകൃത സംസ്ഥാന മീറ്റിലെ ടീം ഇനങ്ങളില്‍ (4×100 റിലേ, 4×400 റിലേ) ഒന്നാംസ്ഥാനം. ഗെയിം ഇനങ്ങളില്‍ ഇന്റര്‍ സ്റ്റേറ്റ്, നാഷണല്‍ ചാമ്പ്യന്‍ഷിപ് മത്സരങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തവരാകണം (യൂണിവേഴ്‌സിറ്റി/ജൂനിയര്‍/സീനിയര്‍). യൂത്ത് നാഷണല്‍ ചാമ്പ്യന്‍ഷിപ്പുകള്‍.

അക്കാദമിക് യോഗ്യത: പ്ലസ്ടു/തത്തുല്യ വിജയം.

പ്രായം: 18 -26. (അര്‍ഹതയുള്ളവര്‍ക്ക്യസ്സിളവ് ലഭിക്കും)

ശാരീരികയോഗ്യത

  • പുരുഷന്‍: കുറഞ്ഞ ഉയരം (168 സെന്റീമീറ്റര്‍), നെഞ്ചളവ് 81 സെന്റീമീറ്റര്‍, കുറഞ്ഞ വികാസം അഞ്ച് സെന്റീമീറ്റര്‍
  • സ്ത്രീ: കുറഞ്ഞ ഉയരം 157 സെന്റീമീറ്റര്‍ (അര്‍ഹതയുള്ളവര്‍ക്ക് ഇളവ് നല്‍കും).