ഒരു കോടി വിലവരുന്ന ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു, 2 പേര്‍ പിടിയില്‍


കോഴിക്കോട് : ഫറൂഖില്‍ ഒരു കോടി രൂപ വിലമതിക്കുന്ന ലഹരി ഉല്‍പന്നങ്ങളുമായി 2 യുവാക്കള്‍ പിടിയില്‍. കിണാശ്ശേരി ഹൈസ്‌കൂളിനു സമീപം കെ.കെ.ഹൗസില്‍ അബ്ദുല്‍ നാസര്‍(24), ചെറുവണ്ണൂര്‍ ശാരദാമന്ദിരം ചോളമ്പാട്പറമ്പ് ഫര്‍ഹാന്‍(22) എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്നു 310 ഗ്രാം എംഡിഎംഎ, 1.8 കിലോ കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.എക്‌സൈസ് ഇന്റലിജന്‍സും ഫറോക്ക് റേഞ്ചും ചേര്‍ന്നു ഒളവണ്ണ ഒടുമ്പ്രയില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

ഫറോക്ക് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.സതീശന്‍, ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ എ.പ്രജിത്ത്, പ്രിവന്റീവ് ഓഫിസര്‍ പ്രവീണ്‍ ഐസക്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എന്‍.ശ്രീശാന്ത്, എ.സവീഷ്, എം.റെജി, പി.വിപിന്‍, എന്‍.സുജിത്ത്, ഡ്രൈവര്‍ പി.സന്തോഷ് കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു