ശോഭികയ്ക്ക് മുമ്പിലെ വാഹനാപകടം; പോലീസ് തിരയുന്നയാളുടെ ചിത്രം പുറത്ത്
കൊയിലാണ്ടി: ശോഭിക ടെക്സ്റ്റെയില്സിന് സമീപം നടന്ന വാഹനാപകടത്തില്‍ പോലീസ് തിരയുന്നയാളുടെ ദൃശ്യം പുറത്ത്. ഗവ.താലൂക്ക് ആശുപത്രിയിലെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തില്‍ ചേമഞ്ചേരി സ്വദേശി ഭവാനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
റോഡ് ക്രോസ്സ് ചെയ്യവേ ടു വീലര്‍ വാഹനം ഭവാനിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടശേഷം ഇവരെ ഹോസ്പിറ്റലിലാക്കി കടന്നുകളഞ്ഞ വാഹന ഉടമയ്ക്കെതിരെ ഭവാനിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ഇതിനിടയിലാണ് ഗവ.താലൂക്ക് ആശുപത്രിയിലെ സിസിടിവിയില്‍ നിന്ന് അപകടത്തിനിടയാക്കിയ വാഹനമുടമയുടെ ദൃശ്യം പോലീസിന് ലഭിച്ചത്.
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭവാനി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ പരിക്കേറ്റ ഭവാനിക്ക് ഇന്‍ഷൂറന്‍സ് തുക ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ അപകടത്തിനിടയാക്കിയ വാഹനത്തെയും, ഉടമയെയും കണ്ടെത്തേണ്ടതുണ്ട്.
ചിത്രത്തില്‍ കാണുന്ന വ്യക്തിയെയോ ഇടിച്ചവാഹനത്തെ പറ്റിയോ അറിയുന്നവര്‍ കൊയിലാണ്ടി പോസീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക