വൈദ്യുതി സെക്ഷന്‍ മാറ്റം; ഉപഭോക്താക്കള്‍ ദുരിതത്തില്‍


കൊയിലാണ്ടി: നഗരസഭാ പരിധിയില്‍പ്പെട്ട നടേരി ഭാഗത്തെ മൊത്തം വൈദ്യുത ഉപഭോക്താക്കളെയും,കൊയിലാണ്ടി നോര്‍ത്ത് എക്ടറിവ് സെക്ഷനില്‍ നിന്നും വേര്‍പ്പെടുത്തി അരിക്കുളം ഇലക്ട്രിക്ക് സെക്ഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്ത് പ്രദേശത്തെ വൈദ്യുതി ഉപഭോക്താക്കളെ ദുരിതത്തിലാക്കി.

കോവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ വേണ്ടത്ര ബസ് ഗതാഗത സൗകര്യം ഇല്ലാത്തതിനാല്‍ വൈദ്യുത സംബന്ധമായ ആവശ്യങ്ങള്‍ക്ക് അരിക്കുളത്തുള്ള വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ എത്തിച്ചേരാന്‍ മൂഴിക്കുമീത്തല്‍,മരുതൂര്‍,അണേല,ഒറ്റക്കണ്ടം പ്രദേശത്തുള്ള ജനങ്ങള്‍ ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. രണ്ടും,മൂന്നും വാഹനത്തില്‍ യാത്ര ചെയ്താലാണ് ഈ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ക്ക് അരിക്കുളത്തെ വൈദ്യുത ഓഫീസില്‍ എത്തിച്ചേരാന്‍ സാധിക്കുക. ഇത് കാരണം സാമ്പത്തിക നഷ്ടവും, സമയ നഷ്ടവും രോഗവ്യാപന ഭീതിയും ജനങ്ങളെ പ്രയാസപ്പെടുത്തുന്നു. വേണ്ടത്ര ജീവനക്കാരുടെ അഭാവവും ഓഫീസില്‍ കെട്ടിടത്തിന്റെ പരിമിതിയും ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ യഥാസമയം പരിഹരിക്കുന്നതിന് തടസ്സമാവുന്നു

ജനരോഷത്തെ തുടര്‍ന്ന് മുന്‍പ് ഉപേക്ഷിച്ച നടപടി വീണ്ടും ജനങ്ങളെ അറിയിക്കാതെ എടുത്ത് പ്രതിഷേധത്തിനിടയാക്കി. കൊയിലാണ്ടി നഗരസഭ പരിധിയില്‍പ്പെടുന്ന പ്രദേശത്തെ വൈദുത ഗുണഭോക്താക്കളെ കൊയിലാണ്ടി ഇലക്ട്രിക്ക് സെക്ഷനില്‍ നിലനിര്‍ത്താനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് നഗരസഭാ അധികൃതരുടെ ഭാഗത്തുനിന്നും വൈദ്യുതവകുപ്പിന്റെയും ഭാഗത്തുനിന്നും ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക