‘കൊയിലാണ്ടിയില്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം’; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ഇടതു മുന്നണി പരാതി നല്‍കി


കൊയിലാണ്ടി: നഗരസഭയിലെ ആറാം വാര്‍ഡായ അട്ടവയലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് ചട്ട ലംഘംനം നടത്തിയെന്ന് എല്‍ഡിഎഫിന്റെ പരാതി. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനവും നടത്തിയെന്ന് പരാതിയില്‍ പറയുന്നു.

ക്വാറന്റയിനില്‍ കഴിയുന്ന വോട്ടര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കാന്‍ സ്‌പെഷല്‍ പോളിങ്ങ് ഓഫീസര്‍ ഇന്ന് പോയിരുന്നു. പോളിംഗ് ഓഫീസറുടെ കെഎല്‍ 18 എ 3262 എന്ന വാഹനത്തില്‍ യുഡിഎഫ്സ്ഥാനാര്‍ത്ഥിയായ കെ.പി ചന്ദ്രനും കയറി, വോട്ടറുടെ വീട്ടില്‍ പോകുകയും അഭ്യര്‍ത്ഥന നടത്തി ബാലറ്റ് കൈക്കലാക്കാന്‍ ശ്രമം നടത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ഇതിന് പ്രദേശവാസികള്‍ ദൃക്‌സാക്ഷികളാണെന്നും പരാതിയില്‍ ഇടതു മുന്നണി ചൂണ്ടിക്കാട്ടി.

ചട്ടലംഘനം നടത്തിയ യു.ഡി എഫ് സ്ഥാനാര്‍ത്ഥിക്കെതിരെയും ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് കൊയിലാണ്ടി മുന്‍സിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ആറാം വാര്‍ഡില്‍ കെ.എം നന്ദനനാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി.