അണികളെ ആവേശത്തിലാക്കി ഇടതു മുന്നണിയുടെ ബൈക്ക് റാലികള്‍


കൊയിലാണ്ടി: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെ കാടിളക്കിയുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇടതു മുന്നണി. കൊയിലാണ്ടി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ ഇടതു മുന്നണി പ്രവര്‍ത്തകര്‍ ബൈക്ക് റാലികള്‍ നടത്തി. ഓരോ വാര്‍ഡിലെയും സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും തിരഞ്ഞെടുപ്പ് ചിഹ്നവും ഏന്തിയായിരുന്നു റാലി. യുവാക്കളുടെ സാന്നിധ്യം റാലിക്ക് ആകര്‍ഷണമേകി.

പുളിയഞ്ചേരിയില്‍ നിന്ന് ആരംഭിച്ച ബൈക്ക് റാലി കൊടക്കാട്ടും മുറി, നെല്യാടി, അട്ടവയല്‍, ആനക്കുളം, മന്ദമംഗലം, മരളൂര്‍ വഴി പര്യടനം നടത്തി നെല്ലൂളിത്താഴയില്‍ അവസാനിച്ചു. സജിൽ കുമാർ, ജിജു കെ.പി., സനൽ, അശ്വന്ത്, അഭിനന്ദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 25 വര്‍ഷമായി ഇടതു മുന്നണി ഭരിയ്ക്കുന്ന കൊയിലാണ്ടി നഗരസഭയില്‍ ഇത്തവണയും വിജയിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.