ഹൃദയാഘാതത്തെ തുടര്‍ന്ന് വടകര സ്വദേശി ദോഹയില്‍ അന്തരിച്ചു


കോഴിക്കോട്: വടകര വെള്ളിക്കുളങ്ങരയില്‍ താമസിക്കുന്ന കരുവാന്റവിട മുനീര്‍ ദോഹയില്‍ അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വഴിയില്‍ കുഴഞ്ഞു വീണായിരുന്നു. നാല്‍പ്പത്തി ഏഴ് വയസ്സാണ്. പതിനഞ്ചു വര്‍ഷത്തിലധികമായി ദോഹയിലുള്ള ഇദ്ദേഹം റെസ്റ്റോറന്റില്‍ പാചക ജോലികള്‍ ചെയ്തുവരികയായിരുന്നു.

സബൂറായാണ് ഭാര്യ.മുഹമ്മദ് റിസ്വാന്‍,റിസ ഫാത്തിമ മക്കളാണ്.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ വൈകീട്ടോടെ നാട്ടിലേക്കയക്കുമെന്ന് അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.