ഹലാൽ ബീഫ് വിവാദം: പേരാമ്പ്രയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കത്തിനെതിരേ കോൺഗ്രസിന്റെ ഐക്യസന്ദേശയാത്ര


പേരാമ്പ്ര: ബാദുഷ ഹൈപ്പർമാർക്കറ്റിലെ ഹലാൽ ബീഫ് വിവാദവുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കത്തിനെതിരേ നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പേരാമ്പ്രയിൽ ഐക്യസന്ദേശയാത്രയും വിശദീകരണയോഗവും സംഘടിപ്പിച്ചു.

പേരാമ്പ്ര ചെമ്പ്ര റോഡ് കവല പരിസരത്തുനിന്ന് ആരംഭിച്ച യാത്ര പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് അവസാനിച്ചു. വിശദീകരണയോഗം കെ.പി.സി.സി. സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനംചെയ്തു. കെ.പി. വേണുഗോപാൽ അധ്യക്ഷനായി. പി.കെ. രാഗേഷ്, രാജൻ മരുതേരി, മുനീർ എരവത്ത്, ഇ.വി. രാമചന്ദ്രൻ, കെ.കെ. വിനോദൻ, കെ. മധുകൃഷ്ണൻ, സുനിൽകുമാർ, വി.പി. സുരേഷ്, വി.വി. ദിനേശൻ, എസ്. സുനന്ദ്, വി.ടി. സൂരജ്, ആദർശ് രാവറ്റമംഗലം എന്നിവർ പ്രസംഗിച്ചു.