‘സ്പീക്കിംഗ് യംഗ്’; നാളെ കൊയിലാണ്ടിയിൽ


കൊയിലാണ്ടി: ഭാവി കേരളത്തിനായി യുവാക്കളുടെ നിര്‍ദേശങ്ങള്‍ സമാഹരിക്കുന്നതിനായി യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന സ്പീക്കിംഗ് യംഗ് പരിപാടി ഫെബ്രുവരി 12ന് കൊയിലാണ്ടിയിൽ നടക്കും. 140 നിയോജക മണ്ഡലങ്ങളിലും യുവാക്കളെ പങ്കെടുപ്പിച്ച്കൊണ്ട് പരിപാടി സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്യും.

സ്പീക്കിംഗ് യംഗ് പരിപാടി വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കോടി, എ.അസീസ്, വത്സരാജ് എന്നിവർ സംസാരിച്ചു. ഫെബ്രുവരി 12 ന് വൈകീട്ട് 4 മണിക്ക് കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് പരിപാടി നടക്കുക.

കെ.ദാസന്‍ എം.എല്‍.എ രക്ഷാധികാരിയായി 16 അംഗ സംഘാടകസമിതി രൂപീകരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി.സുധ (ചെയർമാൻ). എസ്.വി.സുധേവ് (ജനറൽ കൺവീനർ). എ.ടി.വിനീഷ്, വി.കെ.അജയബോസ്, സി.ടി.റഷീദ്, റിബിന്‍ (കൺവീനർമാർ).