സേവന രംഗത്ത് സജീവമായി കൊയിലാണ്ടിയിലെ അന്നപൂര്‍ണ സേവാ ട്രസ്റ്റ്


കൊയിലാണ്ടി: ലോക്ഡൗണ്‍ കാലത്ത് ദീര്‍ഘദൂര വാഹന യാത്രക്കാര്‍ക്കും മറ്റും അനുഗ്രഹമായി മാറുകയാണ് അന്നപൂര്‍ണ്ണ സേവാട്രസ്റ്റിന്റെ നേതൃത്വത്തില്‍ നല്‍കുന്ന ഭക്ഷണ പൊതികള്‍ . ദേശീയ പാതയില്‍ കാത്തു നിന്നാണ് പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതികള്‍ നല്‍കുന്നത്.

ക്ഷേത്രത്തിനു സമീപത്തെ പരിസരം അണുവിമുക്തമാക്കുക, ഹോം കോറന്റീനില്‍ ഉള്ളവര്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കാന്‍ ഹെല്‍പ് ഡസ്‌ക്, തുടങ്ങിയ മാതൃകാ പ്രവര്‍ത്തനങ്ങളും സംഘടന ചെയ്യുന്നു.

ലോക്ഡൗണ്‍ തുടങ്ങിയ ദിവസം മുതല്‍ ഭക്ഷണപ്പൊതി വിതരണം ചെയ്തു വരുന്നു. ഇന്ന് മുതല്‍ താലൂക്ക് ആശുപത്രിയിലെ കിടപ്പു രോഗികള്‍ക്കും ജീവനകാര്‍ക്കും പോലീസുകാര്‍ക്കും ചായ വിതരണവും ആരംഭിച്ചതായി പ്രസിഡണ്ട് എസ്.കെ. ഷംജിത് ലാല്‍ പറഞ്ഞു. മനയിടത്ത് പറമ്പില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിന്റെ കീഴിലാണ് സേവാട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്.